Description
Digital Voice of Kerala
Sunday, March 29, 2026

Digital Voice of Kerala
HomeKerala Assembly Election 2026കോൺഗ്രസ് റാലിക്ക് 'വാടകയ്ക്ക്' ആളെ തേടി പരസ്യം; 511 രൂപയും ഭക്ഷണവും...

കോൺഗ്രസ് റാലിക്ക് ‘വാടകയ്ക്ക്’ ആളെ തേടി പരസ്യം; 511 രൂപയും ഭക്ഷണവും വാഗ്ദാനം; വട്ടിയൂർക്കാവിൽ വിവാദം | Congress Election Rally

🎙️ Latest Podcast

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ വട്ടിയൂർക്കാവിലെ കോൺഗ്രസ് റാലിയിലേക്ക് (Congress Election Rally) ആളുകളെ ആവശ്യപ്പെട്ടുകൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ഏജൻസിയുടെ ഗ്രൂപ്പിലാണ് റാലിയിൽ പങ്കെടുക്കാൻ ആളുകളെ തേടിയുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്.വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ റാലിയിൽ പങ്കെടുക്കുന്ന ഒരാൾക്ക് 511 രൂപയും ഭക്ഷണവുമാണ് വാഗ്ദാനം ചെയ്തത്.

20 പേരെ അടിയന്തരമായി വേണമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. രാത്രി 12 മണിയോടെ ഗ്രൂപ്പിലെത്തിയ സന്ദേശം മിനിറ്റുകൾക്കകം പിൻവലിച്ചെങ്കിലും ഇതിനോടകം സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു. സംഭവം വിവാദമായതോടെ ഇത് തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്ന് ഗ്രൂപ്പ് അഡ്മിൻ വിശദീകരിച്ചു. എന്നാൽ ഇതിനെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

നേരത്തെയും സമാനമായ ആരോപണങ്ങൾ കോൺഗ്രസ് നേരിട്ടിട്ടുണ്ട്. ‘പുതുയുഗ യാത്ര’യ്ക്കിടെ നേതാക്കളെ തിരിച്ചറിയാതെ മാറി മാലയിട്ടതും, കൊടികെട്ടാനും ഫ്ലക്സ് അടിക്കാനും അതിഥി തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ ഏൽപ്പിച്ചതും രാഷ്ട്രീയ എതിരാളികൾ വലിയ പരിഹാസമാക്കിയിരുന്നു. സ്വന്തം പ്രവർത്തകരുടെ പിന്തുണ കുറഞ്ഞതോടെയാണ് പണം നൽകി ആളുകളെ ഇറക്കി ജനപിന്തുണയുണ്ടെന്ന് വരുത്തിത്തീർക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതെന്നാണ് ഇടത് മുന്നണിയുടെ ആരോപണം.

Short Story Summary:
A controversy erupted in Vattiyoorkavu, Thiruvananthapuram, after a WhatsApp advertisement surfaced seeking paid participants for a Congress election rally. The message, posted in a labor supply group, offered ₹511 and food for attending the rally from 5 PM to 10 PM. Although the message was deleted within minutes, screenshots went viral. While the local Congress leadership denied any involvement, political rivals pointed out similar past incidents where contract workers were allegedly hired for campaign tasks.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.