Description
Digital Voice of Kerala
Saturday, March 14, 2026

Digital Voice of Kerala
HomeKerala Assembly Election 2026കോൺഗ്രസിൽ പടലപ്പിണക്കം; പ്രതിഷേധം തെരുവിലേക്ക്, സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടി | Congress...

കോൺഗ്രസിൽ പടലപ്പിണക്കം; പ്രതിഷേധം തെരുവിലേക്ക്, സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടി | Congress candidate list Kerala 2026

🎙️ Latest Podcast

തിരുവനന്തപുരം/ഡൽഹി: തെക്കൻ ജില്ലകളിലും മലബാറിലും സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു (Congress candidate list Kerala 2026). പലയിടങ്ങളിലും നേതാക്കൾക്കെതിരെ പോസ്റ്ററുകളും പരസ്യ പ്രതിഷേധങ്ങളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

പ്രധാന തർക്കങ്ങളും പ്രതിഷേധങ്ങളും:

മുൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റുമായ പാലോട് രവിക്കെതിരെ ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പഴയ നേതാക്കളെ മാറ്റി പുതിയ മുഖങ്ങളെ കൊണ്ടുവരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ‘ജനഗണ മന രവി’ എന്ന പരിഹാസവും പോസ്റ്ററുകളിലുണ്ട്.

രമ്യ ഹരിദാസിനെ ചിറയൻകീഴിൽ മത്സരിപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം പ്രാദേശിക നേതാക്കൾ എ.ഐ.സി.സിക്ക് പരാതി നൽകി. ജില്ലയിലെ ദളിത് നേതാക്കളെ അവഗണിക്കുന്നു എന്നതാണ് പ്രധാന ആരോപണം.കെ. സുധാകരൻ എം.പി തന്നെ കണ്ണൂരിൽ മത്സരിക്കണമെന്ന വാശിയിലാണ്. എന്നാൽ എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനം സുധാകരനെ ചൊടിപ്പിച്ചിട്ടുണ്ട്. അദ്ദേഹം നിലവിൽ ഡൽഹിയിൽ നിന്ന് മടങ്ങി കണ്ണൂരിലെ വീട്ടിൽ തുടരുകയാണ്.

യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി കോന്നിയിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചെങ്കിലും, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനായി ഒരു വിഭാഗം രംഗത്തുണ്ട്.എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകുന്നതിനെതിരെ എ ഗ്രൂപ്പ് ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്. മനോജ് മൂത്തേടനെ മത്സരിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും എൽദോസിനെ പിന്തുണയ്ക്കുന്നു.

അതേസമയം , യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയെ പരിഗണിക്കുന്നതിനെതിരെ ഒരു വിഭാഗം അതൃപ്തി അറിയിച്ചു.
അമ്പലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെ യു.ഡി.എഫ് പിന്തുണയ്ക്കുമെന്ന വാർത്തകൾ കോൺഗ്രസിനുള്ളിൽ വലിയ ഭിന്നതയ്ക്ക് വഴിവെച്ചിട്ടുണ്ട്.

സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചർച്ചകൾ തുടരുകയാണ്. തർക്കമുള്ള സീറ്റുകളിൽ ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ട് വരും ദിവസങ്ങളിൽ അന്തിമ പട്ടിക പുറത്തിറക്കുമെന്നാണ് സൂചന.

Story Summary: Internal rift within the Kerala Congress escalates over candidate selection for the 2026 Assembly elections. Protests erupted against Palode Ravi in Vamanapuram and Ramya Haridas in Chirayinkeezhu. Disputes continue in Kannur, Perumbavoor, and Konni as senior leaders and local units clash over seat sharing.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.