Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeIran Israel Conflict'പിന്തുടർന്ന് വധിക്കും': നെതന്യാഹുവിന് നേർക്ക് ഭീഷണിയുമായി ഇറാൻ | Netanyahu

‘പിന്തുടർന്ന് വധിക്കും’: നെതന്യാഹുവിന് നേർക്ക് ഭീഷണിയുമായി ഇറാൻ | Netanyahu

🎙️ Latest Podcast

ടെഹ്‌റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുടർന്ന് വധിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് പ്രഖ്യാപിച്ചു. എവിടെ ഒളിച്ചാലും പിന്തുടർന്ന് ഇല്ലാതാക്കും എന്നാണ് ഇറാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.( We will continue to pursue and kill him, Iran threatens to kill Netanyahu Amid Death Rumours)

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെതന്യാഹുവിനെ പൊതുവേദികളിൽ കാണാനില്ലെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇസ്രായേൽ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ നെതന്യാഹുവിന്റെ കൈവിരലുകളുടെ എണ്ണത്തിൽ മാറ്റം തോന്നിയതോടെ ഇത് എഐ നിർമ്മിതമാണെന്നും അദ്ദേഹം കൊല്ലപ്പെട്ടുവെന്നുമുള്ള പ്രചരണങ്ങൾ ശക്തമായി.

എന്നാൽ, ഇത് കേവലം ‘ഒപ്റ്റിക്കൽ ഇല്ല്യൂഷൻ’ മാത്രമാണെന്നും വീഡിയോ യഥാർത്ഥമാണെന്നും ഫാക്ട് ചെക്കർമാർ വ്യക്തമാക്കി. നെതന്യാഹു സുരക്ഷിതനാണെന്നും യുദ്ധകാര്യങ്ങൾ അദ്ദേഹം നേരിട്ട് നിയന്ത്രിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നെതന്യാഹുവിന്റെ മകൻ യെയർ നെതന്യാഹു മാർച്ച് 9-ന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.