ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുമായുള്ള വിവാഹമോചന നടപടികൾ തുടരുന്നതിനിടെ, താമസസൗകര്യം ആവശ്യപ്പെട്ട് ഭാര്യ സംഗീത കോടതിയിൽ പുതിയ ഹർജി നൽകി. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ താമസം തുടരാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ പ്രാഥമിക ആവശ്യം.(Vijay’s wife files fresh plea raising concerns about her residential rights)
യുകെയിൽ സ്ഥിരതാമസമായിരുന്ന തനിക്ക് ചെന്നൈയിൽ സ്വന്തമായി വീടില്ല. നീലാങ്കരയിലെ വീട്ടിൽ താമസിക്കാൻ വിജയ് അനുവദിക്കുന്നില്ലെങ്കിൽ മറ്റൊരു വീട് ക്രമീകരിച്ചു നൽകണം. ഭാര്യയെന്ന നിലയിലും മക്കളുടെ അമ്മയെന്ന നിലയിലുമുള്ള എല്ലാ കടമകളും താൻ കൃത്യമായി നിർവ്വഹിച്ചിട്ടുണ്ട്. എന്നിട്ടും വീട്ടിൽ തുടരുന്നതിന് തടസ്സങ്ങൾ നേരിടുകയാണ്.
മക്കളുടെ സുരക്ഷിതമായ ഭാവിക്ക് ഇത് അനിവാര്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് ദമ്പതികൾക്കിടയിലെ അസ്വാരസ്യങ്ങൾ പരസ്യമായത്.

