Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala
HomeEntertainmentപുതിയ ചിത്രവുമായി വാഴ 2 സംവിധായകൻ, നിർമാണം ശ്രീ ഗോകുലം മൂവീസ്;...

പുതിയ ചിത്രവുമായി വാഴ 2 സംവിധായകൻ, നിർമാണം ശ്രീ ഗോകുലം മൂവീസ്; പ്രഖ്യാപനം ഉടൻ | Savin Sa Director New Movie

🎙️ Latest Podcast

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ശ്രീ ഗോകുലം മൂവീസിന്റെ പുതിയ ചിത്രത്തിൽ യുവസംവിധായകൻ സവിൻ സാ കൈകോർക്കുന്നു (Savin Sa Director New Movie). ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ‘വാഴ 2’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച സവിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.

‘വാഴ 2’ എന്ന ചിത്രത്തിന് ലഭിച്ച വൻ സ്വീകാര്യതയാണ് സവിൻ സായ്‌ക്ക് ശ്രീ ഗോകുലം മൂവീസ് പോലൊരു വമ്പൻ ബാനറിൽ ചിത്രം ലഭിക്കാൻ കാരണമായത്. ചിത്രത്തിലെ നായകനാരാണെന്നോ മറ്റ് താരങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

ജയസൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാർ, തെന്നിന്ത്യൻ താരം എസ്.ജെ. സൂര്യ പ്രധാന വേഷത്തിലെത്തുന്ന കില്ലർ,സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ, മോഹൻലാലും വിഷ്ണു മോഹനും ഒന്നിക്കുന്ന L367 തുടങ്ങിയ സിനിമകളാണ് ശ്രീ ഗോകുലം മൂവീസിന്റേതായി അണിയറയിലുള്ളത് ഈ വമ്പൻ ചിത്രങ്ങളുടെ നിരയിലേക്കാണ് സവിൻ സാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും എത്തുന്നത്.

Story Summary:
Producer Gokulam Gopalan of Sree Gokulam Movies has announced a new project to be directed by young filmmaker Savin Sa. Savin made his directorial debut with the blockbuster hit ‘Vazha 2’. More details regarding the cast and title of the movie are expected to be revealed soon. Sree Gokulam Movies is currently busy with other big-budget projects like Kathanar, Killer, Ottakkomban, and L367.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.