ചെന്നൈ: തമിഴ് സിനിമയിലെ ഹാസ്യസാമ്രാട്ട് വടിവേലുവിനെതിരെ വെളിപ്പെടുത്തലുകളുമായി നടി സോന ഹെയ്ഡൻ (Sona Heiden Vadivelu controversy). വടിവേലുവിനൊപ്പം അഭിനയിച്ച കാലം ദുസഹമായിരുന്നുവെന്നും തന്റെ ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി അദ്ദേഹത്തോടൊപ്പമുള്ള നിരവധി അവസരങ്ങൾ താൻ നിഷേധിച്ചുവെന്നും സോന വെളിപ്പെടുത്തി. തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
വടിവേലുവിനൊപ്പം അഭിനയിക്കാൻ മാത്രം ഏകദേശം 16-ഓളം സിനിമകൾ തന്നെ തേടിയെത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റം സഹിക്കാനാവാത്തതുകൊണ്ട് ഈ വൻ അവസരങ്ങളെല്ലാം താൻ നിഷേധിക്കുകയായിരുന്നു.വടിവേലുവിനെ കൈകാര്യം ചെയ്യുക എന്നത് ആർക്കും എളുപ്പമുള്ള കാര്യമല്ല. ചില കാര്യങ്ങൾ പൊതുവേദിയിൽ തുറന്നുപറയാൻ കഴിയില്ലെന്നും എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം ആത്മാഭിമാനമാണ് വലുതെന്നും സോന പറഞ്ഞു.
സിനിമാ മേഖലയിലെ സാഹചര്യം ആരെയും വിശ്വസിക്കാൻ കൊള്ളാത്ത രീതിയിലുള്ളതാണെന്നും പലരിൽ നിന്നും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതുകൊണ്ടാണ് താൻ സിനിമയിൽ നിന്ന് അകലം പാലിച്ചതെന്നും താരം കൂട്ടിിച്ചേർത്തു. ഒരു ഘട്ടത്തിൽ അഭിനയ ജീവിതം തന്നെ ഉപേക്ഷിക്കാൻ തനിക്ക് തോന്നിയതായും സോന വെളിപ്പെടുത്തി.
വടിവേലുവിന്റെ പെരുമാറ്റത്തെക്കുറിച്ച് മുൻപും സഹപ്രവർത്തകർക്കിടയിൽ നിന്ന് സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനം കരിയറിൽ തിരിച്ചടിയായെങ്കിലും ‘മാരീസൻ’ (Maaresan) പോലുള്ള ചിത്രങ്ങളിലൂടെ വീണ്ടും സജീവമാകാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദം പുകയുന്നത്.
Story Summary:
Actress Sona Heiden has made serious allegations against Tamil comedian Vadivelu, stating that she rejected over 16 film offers to work with him to protect her self-respect. In a recent interview, she mentioned that working with him was extremely difficult and shared her experiences regarding the toxic environment in the film industry.

