Description
Digital Voice of Kerala
Monday, March 9, 2026

Digital Voice of Kerala
HomeEntertainment'ജീവിക്കാൻ അനുവദിക്കുന്നില്ല, മുഖ്യമന്ത്രി രക്ഷിക്കണം'; പൊട്ടിക്കരഞ്ഞ് നടി രേഖ രതീഷ് |...

‘ജീവിക്കാൻ അനുവദിക്കുന്നില്ല, മുഖ്യമന്ത്രി രക്ഷിക്കണം’; പൊട്ടിക്കരഞ്ഞ് നടി രേഖ രതീഷ് | Rekha Ratheesh Viral Video

🎙️ Latest Podcast

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള അതിരൂക്ഷമായ വേട്ടയാടലിനെതിരെ നീതി തേടി മലയാളം സീരിയൽ താരം രേഖ രതീഷ് (Rekha Ratheesh Viral Video). കഴിഞ്ഞ ഒൻപത് മാസമായി ജോലിയില്ലാതെ കടുത്ത സാമ്പത്തിക-മാനസിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തന്നെ ഒരു കൂട്ടം യൂട്യൂബർമാർ വ്യാജവാർത്തകളിലൂടെ തകർക്കാൻ ശ്രമിക്കുകയാണെന്ന് താരം വെളിപ്പെടുത്തി.

മൂന്ന് മാസമായി ചില യൂട്യൂബ് ചാനലുകൾ മോശം ക്യാപ്ഷനുകൾ നൽകി തന്നെ അപമാനിക്കുകയാണെന്നും ഇത് താങ്ങാനാവുന്നതിലും അപ്പുറമാണെന്നും രേഖ പറയുന്നു. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന മകന് വേണ്ടി ജീവിക്കാൻ ശ്രമിക്കുന്ന തനിക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ മുന്നോട്ടുള്ള വഴി അടയ്ക്കുകയാണെന്ന് താരം പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

“എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം ഈ യൂട്യൂബർമാരായിരിക്കും.” ഈ മേഖലയിലുള്ള നിരവധി പേർ ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി ഇതിൽ അടിയന്തരമായി ഇടപെടണമെന്നും രേഖ അഭ്യർത്ഥിച്ചു.

വ്യാജ തലക്കെട്ടുകളിലൂടെ വ്യക്തിഹത്യ നടത്തുന്ന ചാനലുകൾക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നാണ് താരത്തിന്റെ ആവശ്യം.
സൈബർ ഇടങ്ങളിലെ അതിക്രമങ്ങൾക്കെതിരെ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖർ രേഖയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.