മുംബൈ: ബോളിവുഡിലെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായ ‘ഭൂത്’ റിലീസ് ചെയ്ത് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും, ആ സിനിമ ചിത്രീകരിച്ച അപ്പാർട്ട്മെന്റ് ഇന്നും ഭീതിയുടെ നിഴലിൽ (Ram Gopal Varma Bhoot movie). മുംബൈയിലെ ലോഖണ്ഡ്‌വാല കോംപ്ലക്സിലുള്ള ഈ അപ്പാർട്ട്മെന്റിൽ താമസിക്കാൻ ഇന്നും ആരും തയ്യാറാകുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ. മുംബൈയിൽ നടന്ന ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്റെ സ്ക്രീനിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അജയ് ദേവ്ഗണും ഉർമിള മണ്ഡോദ്ക്കറും പ്രധാന വേഷങ്ങളിലെത്തിയ ‘ഭൂത്’ 2002-ലാണ് പുറത്തിറങ്ങിയത്. വിവാഹശേഷം മുംബൈയിലെ ഒരു അപ്പാർട്ട്മെന്റിലേക്ക് താമസം മാറുന്ന ദമ്പതികൾക്ക് അവിടെ നേരിടേണ്ടി വരുന്ന ഭയാനകമായ അനുഭവങ്ങളായിരുന്നു സിനിമയുടെ പ്രമേയം.
സാധാരണ ഹൊറർ സിനിമകളിൽ കാണുന്ന വിജനമായ ബംഗ്ലാവുകൾക്ക് പകരം, പ്രേക്ഷകർക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു നഗരത്തിലെ അപ്പാർട്ട്മെന്റാണ് താൻ തിരഞ്ഞെടുത്തതെന്ന് ആർ.ജി.വി പറഞ്ഞു. വെറും 30 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. എന്നാൽ സിനിമ വലിയ വിജയമായതോടെ അപ്പാർട്ട്മെന്റിനെക്കുറിച്ച് നാട്ടുകാർക്കിടയിൽ ഭീതി പടർന്നു.
സിനിമയിൽ കാണിക്കുന്നത് പോലെ അവിടെ പ്രേതബാധയുണ്ടെന്ന് വിശ്വസിച്ച് ആരും അങ്ങോട്ട് വരാത്തതിനാൽ 20 വർഷത്തിലധികമായി ആ അപ്പാർട്ട്മെന്റ് ഇന്നും അടഞ്ഞുകിടക്കുകയാണ്.
നാന പടേക്കർ, രേഖ, ഫർദീൻ ഖാൻ, തനൂജ തുടങ്ങിയ വൻ താരനിര അണിനിരന്ന ഈ ചിത്രം ഇന്നും ഇന്ത്യൻ സിനിമയിലെ മികച്ച സൈക്കോളജിക്കൽ ഹൊറർ ത്രില്ലറുകളിൽ ഒന്നായിട്ടാണ് പരിഗണിക്കപ്പെടുന്നത്.
Story Summary:
Director Ram Gopal Varma recently revealed that the apartment in Mumbai’s Lokhandwala Complex, where his hit 2002 horror film ‘Bhoot’ was filmed, has remained vacant for over 20 years. Speaking at a film festival, RGV noted that due to the film’s massive success and terrifying theme, people believe the flat is actually haunted. Despite the film being shot in just 30 days, its legacy continues to scare away potential residents. The film starred Ajay Devgn and Urmila Matondkar in lead roles.

