കൊച്ചി: അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും മകൻ കിച്ചുവും തമ്മിലുള്ള കുടുംബതർക്കം സോഷ്യൽ മീഡിയയിൽ പുകയുമ്പോഴും, തന്റെ ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ ഫീച്ചറിനെക്കുറിച്ച് പുതിയ വിശേഷങ്ങൾ പങ്കുവെച്ച് രേണു (Renu Sudhi Instagram Subscription). സബ്സ്ക്രിപ്ഷൻ നിരക്ക് വർധിപ്പിക്കാൻ തനിക്ക് താല്പര്യമില്ലെന്നും സബ്സ്ക്രൈബേഴ്സിനായി പുതിയ വീഡിയോകൾ ഉടൻ പുറത്തുവിടുമെന്നും രേണു വ്യക്തമാക്കി.
ദുബായ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ രേണു, തന്റെ സബ്സ്ക്രൈബേഴ്സിനായി വൈവിധ്യമാർന്ന ഉള്ളടക്കങ്ങൾ ഉടൻ പങ്കുവെക്കുമെന്ന് അറിയിച്ചു. നാരങ്ങ തിന്നുന്നതും മിട്ടായി തിന്നുന്നതുമായ വീഡിയോകൾ തമാശരൂപേണ ഇതിലുണ്ടാകുമെന്ന് അവർ പറഞ്ഞു. സബ്സ്ക്രിപ്ഷനിലൂടെ രേണു ലക്ഷങ്ങൾ സമ്പാദിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കിടയിലാണ് നിരക്ക് വർധിപ്പിക്കില്ലെന്ന റിയാക്ഷൻ വരുന്നത്.
സബ്സ്ക്രൈബേഴ്സിനായി മാത്രം നൽകുന്ന എക്സ്ക്ലൂസീവ് വീഡിയോകൾ ഡൗൺലോഡ് ചെയ്ത് പുറത്തുവിടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് രേണു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന നിലപാടിലാണ് അവർ.
കൊല്ലം സുധിയുടെ വേർപാടിന് ശേഷം താൻ നേരിട്ട മാനസിക പ്രയാസങ്ങളെക്കുറിച്ച് കിച്ചു യൂട്യൂബിലൂടെ വെളിപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ രേണു സുധിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായത്. കിച്ചുവിന്റെ വെളിപ്പെടുത്തലുകൾക്ക് രേണു കൃത്യമായ മറുപടി നൽകിയിരുന്നു. കുടുംബാംഗങ്ങൾ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ സോഷ്യൽ മീഡിയ ഏറ്റുപിടിച്ചതോടെ വിഷയം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകുന്നതിനൊപ്പം തന്റെ ഡിജിറ്റൽ കണ്ടന്റ് ക്രിയേഷൻ രംഗത്ത് സജീവമായി മുന്നോട്ട് പോകാനാണ് രേണു സുധിയുടെ തീരുമാനം.
Story Summary:
Amidst the ongoing social media controversy involving her stepson Kichu, Renu Sudhi has clarified her stance on her Instagram subscription feature. Returning from Dubai, Renu stated she has no plans to increase subscription rates and promised new, light-hearted content for her subscribers. She also reiterated her warning of legal action against those leaking her exclusive subscription videos. The family dispute gained traction after Kichu’s emotional YouTube revelations, leading to a mix of support and cyberattacks on Renu.

