കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയ കാൻവാസിൽ ഒരുങ്ങുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു (Patriot Malayalam movie song release). “കാറ്റ് തൊട്ടപ്പോൾ” എന്ന് തുടങ്ങുന്ന മനോഹരമായ മെലഡി ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബനും ദർശന രാജേന്ദ്രനും ഒന്നിക്കുന്ന പ്രണയാതുരമായ രംഗങ്ങളാണ് ഈ വീഡിയോയുടെ പ്രധാന ആകർഷണം.
ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ് ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.വ രികൾ അൻവർ അലി.ആലാപനം- സായ് പ്രഭ, കപിൽ കപിലൻ.
ഹേഷ് നാരായണൻ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിക്കുന്ന ഈ സ്പൈ ത്രില്ലറിൽ മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. 2026 ഏപ്രിൽ 23 ന് ചിത്രം തീയറ്ററുകളിൽ എത്തും.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിങ്ങനെ പത്തിലധികം രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന വമ്പൻ ഷെഡ്യൂളുകളിലൂടെയാണ് ചിത്രം പൂർത്തിയായത്.
ആക്ഷനും സ്പൈ ത്രില്ലർ ഘടകങ്ങൾക്കും പ്രാധാന്യമുള്ള ചിത്രത്തിൽ മികച്ചൊരു പ്രണയകഥയുമുണ്ടെന്ന സൂചനയാണ് പുതിയ ഗാനം നൽകുന്നത്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മാനുഷ് നന്ദനാണ് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം ആൻ മെഗാ മീഡിയയാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.
Story Summary:
The first song “Kaatu Thottappol” from the upcoming mega-movie ‘Patriot’ featuring Mammootty and Mohanlal has been released. The song stars Kunchacko Boban and Darshana Rajendran. Directed by Mahesh Narayanan and composed by Sushin Shyam, the spy thriller is set for a global release on April 23, 2026.

