Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeEntertainment"ആളുകളെ ബാൻ ചെയ്യുന്നതിനിടയിൽ വേണം സിനിമ ചെയ്യാൻ"; ബി. ഉണ്ണികൃഷ്ണനെ ട്രോളി...

“ആളുകളെ ബാൻ ചെയ്യുന്നതിനിടയിൽ വേണം സിനിമ ചെയ്യാൻ”; ബി. ഉണ്ണികൃഷ്ണനെ ട്രോളി ലിസ്റ്റിൻ, കിടിലൻ മറുപടിയുമായി സംവിധായകൻ | Listin Stephen vs B Unnikrishnan

🎙️ Latest Podcast

കൊച്ചി: നിവിൻ പോളി നായകനാകുന്ന ‘പ്രതിഛായ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങ് ചിരിപ്പൂരമായി മാറി (Listin Stephen vs B Unnikrishnan). സിനിമാ സംഘടനകളുടെ തലപ്പത്തിരുന്ന് ബി. ഉണ്ണികൃഷ്ണൻ എടുക്കുന്ന തീരുമാനങ്ങളെയും വിലക്കുകളെയും പരസ്യമായി ട്രോൾ ചെയ്ത ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസംഗമാണ് സംഭവങ്ങളുടെ തുടക്കം.

ലിസ്റ്റിന്റെ വക ‘മാരക’ ട്രോൾ

“സാധാരണ സംവിധായകർക്ക് സംവിധാനം ചെയ്യുന്ന കാര്യം മാത്രം ഫോക്കസ് ചെയ്താൽ മതി. പക്ഷേ ഉണ്ണിയേട്ടനെ സംബന്ധിച്ച് പല പല ആളുകളെ ബാൻ ചെയ്യുന്നതിന് ഇടയ്ക്ക് വേണം ഒരു സിനിമ സംവിധാനം ചെയ്യാൻ. ഒരുപാട് ടാസ്കുകൾ ചെയ്യുന്നതിനോടൊപ്പമാണ് ഉണ്ണിയേട്ടൻ സിനിമകൾ ചെയ്യുന്നത്.”

സിനിമാ മേഖലയിലെ തർക്കങ്ങളിലും അച്ചടക്ക നടപടികളിലും ബി. ഉണ്ണികൃഷ്ണൻ വഹിക്കുന്ന പങ്കിനെയാണ് ലിസ്റ്റിൻ തന്റെ സ്വതസിദ്ധമായ തമാശ കലർന്ന ശൈലിയിൽ കുത്തിപ്പൊക്കിയത്.

ബി. ഉണ്ണികൃഷ്ണന്റെ ‘കൗണ്ടർ’:

ലിസ്റ്റിന്റെ പ്രസംഗം കഴിഞ്ഞ ഉടൻ തന്നെ മൈക്കിന് മുന്നിലെത്തിയ ബി. ഉണ്ണികൃഷ്ണൻ വിട്ടുകൊടുത്തില്ല.

“ഇന്ന് ഇത്തിരി മാന്യത കാണിക്കണമെന്ന് ഞാൻ ലിസ്റ്റിനോട് പറഞ്ഞിരുന്നു, പക്ഷേ എത്ര നിയന്ത്രിച്ചാലും ഉള്ളിലുള്ളത് പുറത്ത് വരുന്നതുകൊണ്ട് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല.”

ലിസ്റ്റിന്റെ ശൈലിയെക്കുറിച്ചുള്ള ഉണ്ണികൃഷ്ണന്റെ ഈ മറുപടിയും വേദിയിലിരുന്ന നിവിൻ പോളിയടക്കമുള്ളവരെ ചിരിപ്പിച്ചു. ‘ചോദിച്ചു വാങ്ങിയ ട്രോൾ’ എന്നാണ് സോഷ്യൽ മീഡിയ ഈ രസകരമായ വാക്പോരിനെ വിശേഷിപ്പിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.