കൊച്ചി: സിനിമ എന്നും ഉണ്ടാകണമെന്നില്ലെന്നും അതിനാൽ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തി വേണം മുന്നോട്ട് പോകാനെന്നും നടി ലിയോണ ലിഷോയ് (Leona Lishoy about marriage). പ്രായമാകുമ്പോൾ പണത്തെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്ന അവസ്ഥ ഉണ്ടാകരുത്. മരണം വരെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സിനിമയില്ലാത്ത കാലത്തും മികച്ച രീതിയിൽ ജീവിക്കാൻ സാധിക്കണമെന്നും ഒരു അഭിമുഖത്തിനിടെ താരം വ്യക്തമാക്കി.
ലിയോണയുടെ വാക്കുകൾ
“സിനിമ ഇന്ന് വരും നാളെ പോകും. പക്ഷേ സിനിമയില്ലെങ്കിലും നമ്മൾ അടിപൊളിയായി ജീവിക്കണം. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിൽ പോലും സാമ്പത്തിക സ്വാതന്ത്ര്യം ആവശ്യമാണ്. അപ്പോഴേക്ക് വേണ്ട ഭദ്രത ഇപ്പോൾ തന്നെ ഉറപ്പാക്കണം,” ലിയോണ പറഞ്ഞു.
വിവാഹം കഴിച്ചാലും ഇല്ലെങ്കിലും പ്രായമാകുമ്പോൾ കൂട്ടിന് ആളുകൾ വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് താരം പറയുന്നു. “വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണം. എനിക്ക് ചുറ്റും ആളുകളുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. അത്തരം ബന്ധങ്ങൾ സമ്പാദിക്കുന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്.”
വിവാഹം എന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണെന്ന് ലിയോണ അഭിപ്രായപ്പെട്ടു.
പങ്കാളിത്തത്തിലും കമ്പാനിയൻഷിപ്പിലുമാണ് താൻ വിശ്വസിക്കുന്നത്. മടുപ്പിക്കുന്ന വിവാഹബന്ധങ്ങൾ: വിവാഹം കഴിച്ച തന്റെ പ്രായത്തിലുള്ള പല സ്ത്രീകളുടെയും ജീവിതം കാണുമ്പോൾ അവർ വിവാഹം കഴിക്കേണ്ടിയിരുന്നില്ലെന്ന് തോന്നാറുണ്ട്. വിവാഹം കഴിച്ചതുകൊണ്ട് മാത്രം പലരും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കാണുമ്പോൾ കല്യാണം കഴിക്കാൻ തോന്നാറില്ലെന്നും താരം വെളിപ്പെടുത്തി.
ചിലരുടെ വിവാഹ ജീവിതം കാണുമ്പോൾ സന്തോഷം തോന്നാറുണ്ടെങ്കിലും തന്റെ ചുറ്റുമുള്ള അടുത്ത സുഹൃത്തുക്കളുടെ അനുഭവങ്ങളാണ് വിവാഹത്തോടുള്ള വിമുഖതയ്ക്ക് കാരണമെന്ന് താരം കൂട്ടിച്ചേർത്തു.
Story Summary:
Actress Leona Lishoy shares her views on financial independence and marriage. She emphasizes that one should secure their finances early to avoid worrying about money in old age. Regarding marriage, Leona stated she values companionship but is hesitant about wedlock after seeing the struggles of married women around her. She believes in building a circle of supportive people rather than strictly adhering to traditional family norms.

