Description
Digital Voice of Kerala
Wednesday, March 18, 2026

Digital Voice of Kerala
HomeEntertainment'ഇവിടെ വച്ച് നിർത്തിക്കോ': CV ഷൺമുഖത്തിനെതിരെ ഖുശ്ബു | Khushbu Sundar

‘ഇവിടെ വച്ച് നിർത്തിക്കോ’: CV ഷൺമുഖത്തിനെതിരെ ഖുശ്ബു | Khushbu Sundar

🎙️ Latest Podcast

ചെന്നൈ: പ്രമുഖ നടി നയൻതാരയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ എഐഎഡിഎംകെ എംപി സി.വി. ഷൺമുഖത്തിനെതിരെ രാഷ്ട്രീയ-സിനിമാ മേഖലകളിൽ നിന്ന് വലിയ പ്രതിഷേധം ഉയരുന്നു. തമിഴ്നാട് സർക്കാരിനെതിരെയുള്ള വിമർശനത്തിനിടെയാണ് നയൻതാരയുടെ പേര് പരാമർശിച്ച് എംപി വിവാദ പ്രസ്താവന നടത്തിയത്.(Khushbu Sundar slams CV Shanmugam for misogynist remark against Nayanthara)

നയൻതാരയെ വിവാഹം കഴിക്കണമെന്ന ഒരാളുടെ സ്വപ്നം മുഖ്യമന്ത്രി നിറവേറ്റുമോ എന്നായിരുന്നു ഷൺമുഖത്തിന്റെ പരിഹാസരൂപേണയുള്ള വാക്കുകൾ. ഒരു രാഷ്ട്രീയ വാദത്തെ ന്യായീകരിക്കാൻ ഒരു നടിയുടെ വ്യക്തിത്വത്തെ കരുവാക്കിയത് വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചു. എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ നടി ഖുശ്ബു സോഷ്യൽ മീഡിയയിലൂടെ അതിശക്തമായ ഭാഷയിൽ പ്രതികരിച്ചു.

സ്ത്രീകളെയും പ്രത്യേകിച്ച് നടിമാരെയും പുരുഷന്മാരുടെ സ്വത്തായോ വെറും ഉപഭോഗവസ്തുവായോ കാണുന്നത് അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സ്ത്രീ അഭിനേതാക്കൾ നിങ്ങളുടെ സ്വത്തോ അല്ലെങ്കിൽ സൗകര്യപ്രദമാകുമ്പോഴെല്ലാം സംഭാഷണങ്ങളിൽ ഉന്നയിക്കാൻ കഴിയുന്ന ഒരു വസ്തുവോ അല്ല. ഒരു വനിതാ അഭിനേതാവിന്റെ പേര് വിലകുറഞ്ഞ തമാശകൾക്കോ നിസ്സാരമായ അപമാനങ്ങൾക്കോ ഉള്ള ഉപകരണമല്ല. ഇത്തരം അഭിപ്രായങ്ങൾ പറയുന്നതിന് മുൻപ് സ്വയം ഒന്ന് ചോദിക്കുക – ഈ ഉദാഹരണം നിങ്ങളുടെ അമ്മയെക്കുറിച്ചോ, സഹോദരിയെക്കുറിച്ചോ, മകളെക്കുറിച്ചോ ആണെങ്കിൽ നിങ്ങൾ ഇത്തരത്തിൽ സംസാരിക്കുമോ എന്നും അവർ ചോദിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.