കൊച്ചി: സോഷ്യൽ മീഡിയയിലെ വിമർശകർക്ക് തന്റെ നിലപാട് വ്യക്തമാക്കി ഗായിക ഗൗരി ലക്ഷ്മി (Gowry Lekshmi Singer). ഗൗരി പങ്കുവെച്ച ഒരു സംഗീത വീഡിയോയ്ക്ക് താഴെ മോശം കമന്റുമായെത്തിയ ആൾക്കാണ് ഗായിക ഇൻസ്റ്റാഗ്രാമിലൂടെ പരസ്യമായി മറുപടി നൽകിയത്. സ്റ്റേജ് പെർഫോമൻസുകളുടെയും പാട്ടുകളുടെയും പേരിൽ നിരന്തരം വിമർശനങ്ങൾ നേരിടാറുള്ള താരം, ഇത്തവണ അധിക്ഷേപിച്ച വ്യക്തിയുടെ പേര് സഹിതമാണ് മറുപടി പങ്കുവെച്ചത്.
വിമർശനവും മറുപടിയും:
“നല്ല ഒന്നാന്തരം പാട്ടുകൾ എടുത്ത് ഇമ്മാതിരി കോപ്രായം കാട്ടരുത് പ്ലീസ്. വേണമെങ്കിൽ സ്വന്തമായി എന്തെങ്കിലും കമ്പോസ് ചെയ്ത് പെർഫോം ചെയ്യൂ. ഇതൊക്കെ കാണുന്നത് അലോസരപ്പെടുത്തുന്നു”- എന്നായിരുന്നു കമന്റ്.![]()
ഗൗരിയുടെ മറുപടി ഇങ്ങനെ : “ഒന്നാമത്തെ കാര്യം, ഒന്നാന്തരം അല്ലാത്ത പാട്ടുകളുടെ ലിസ്റ്റ് ഒന്ന് തന്നാൽ ഉപകാരമായിരുന്നു. പിന്നെ ഈ ‘കോപ്രായം അല്ലാത്തത്’ എന്താണെന്നുള്ള ക്ലാസ് നിങ്ങൾ എടുക്കുന്നുണ്ടോ? അതിൽ ചേരാനുള്ള ഫീസും കാര്യങ്ങളും ഒന്ന് അറിയിക്കണേ. നിങ്ങൾക്ക് അലോസരം ഇല്ലാത്ത രീതിയിൽ എന്തിന് ഞാൻ ജീവിക്കണം എന്നുകൂടി ആ ക്ലാസിൽ പഠിപ്പിച്ചു തരുമല്ലോ?”
വിമർശകർക്ക് മറുപടിയായി തന്റെ പാട്ടു പാടുന്ന പുതിയ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ‘ഇനി പാടരുത്’ എന്ന് പറഞ്ഞവർക്കുള്ള മറുപടിയായാണ് ഗൗരി ഈ വീഡിയോ പോസ്റ്റ് ചെയ്തത്. അനാവശ്യമായി വ്യക്തിഹത്യ നടത്തുന്നവർക്ക് മാന്യമായ ഭാഷയിൽ എന്നാൽ ശക്തമായ ഭാഷയിൽ മറുപടി നൽകിയ ഗൗരിയെ സോഷ്യൽ മീഡിയ ഒന്നടങ്കം അഭിനന്ദിക്കുകയാണ്.
Story Summary:
Singer Gowry Lekshmi gave a fitting reply to a cyberbully who mocked her singing style as a ‘mess’ (koprayam), questioning why she should live according to someone else’s preferences.

