Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala
HomeNationalബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി ചിത്രീകരണത്തിനിടെ കടലിൽ മുങ്ങിമരിച്ചു |...

ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി ചിത്രീകരണത്തിനിടെ കടലിൽ മുങ്ങിമരിച്ചു | Rahul Arunoday Banerjee

🎙️ Latest Podcast

കൊൽക്കത്ത: പ്രമുഖ ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു. ഒഡീഷയിലെ തൽസാരി കടൽത്തീരത്ത് വെച്ച് പുതിയ വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.(Bengali actor Rahul Arunoday Banerjee dies while shooting for series in Odisha)

‘ഭോലെ ബാബ പാർ കരേഗ’ എന്ന സീരീസിന്റെ ചിത്രീകരണത്തിനായി തൽസാരി കടൽത്തീരത്തെത്തിയതായിരുന്നു രാഹുലും സംഘവും. ഔദ്യോഗിക ചിത്രീകരണം പൂർത്തിയായെങ്കിലും ഒരു ഡ്രോൺ ഷോട്ട് കൂടി എടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ആദ്യ ടേക്ക് പൂർത്തിയായെങ്കിലും, രണ്ടാമതൊരു ടേക്ക് കൂടി എടുക്കണമെന്ന് രാഹുൽ ആവശ്യപ്പെടുകയായിരുന്നു. സഹപ്രവർത്തകർ വിലക്കിയിട്ടും രാഹുൽ കടലിന്റെ ആഴമേറിയ ഭാഗത്തേക്ക് നീങ്ങിയെന്ന് സംവിധായകൻ സുഭാശിഷ് മൊണ്ടൽ പറഞ്ഞു. ഇതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് രാഹുൽ വഴുതി വീഴുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.