Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala
HomeEducationഎൻജിനീയറിംഗ്-ഫാർമസി പ്രവേശന പരീക്ഷകൾ ഏപ്രിൽ 17 മുതൽ; അഡ്മിറ്റ് കാർഡുകൾ ലഭ്യമാണ്...

എൻജിനീയറിംഗ്-ഫാർമസി പ്രവേശന പരീക്ഷകൾ ഏപ്രിൽ 17 മുതൽ; അഡ്മിറ്റ് കാർഡുകൾ ലഭ്യമാണ് | KEAM 2026 Exam Dates

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള 2026-ലെ കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷകൾ (KEAM 2026 Exam Dates) ഏപ്രിൽ 17 മുതൽ 22 വരെ നടക്കും. കേരളത്തിലെ എല്ലാ ജില്ലകൾക്കും പുറമെ ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ എന്നീ മെട്രോ നഗരങ്ങളിലും ഷാർജ, ബഹറിൻ, കുവൈറ്റ് തുടങ്ങിയ വിദേശ കേന്ദ്രങ്ങളിലുമായി ആകെ 152 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പരീക്ഷാ സമയക്രമം:
എൻജിനീയറിംഗ്: ഏപ്രിൽ 17 മുതൽ 22 വരെ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ.
ഫാർമസി: ഏപ്രിൽ 18 മുതൽ 20 വരെ രാവിലെ 10 മുതൽ 11.30 വരെ.

റിപ്പോർട്ടിംഗ് സമയം: പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.

തിരിച്ചറിയൽ രേഖകൾ:
പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് അഡ്മിറ്റ് കാർഡിനൊപ്പം താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു അസ്സൽ തിരിച്ചറിയൽ രേഖ കയ്യിൽ കരുതണം:

ഡ്രൈവിംഗ് ലൈസൻസ് / പാസ്പോർട്ട് / പാൻ കാർഡ് / ഇലക്ഷൻ ഐ.ഡി.
ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡുകൾ.
ഫോട്ടോ പതിച്ച ഹാൾ ടിക്കറ്റ് അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ്.

അപേക്ഷകരുടെ എണ്ണം:
ഇത്തവണ എൻജിനീയറിംഗ് കോഴ്സുകളിലേക്ക് 1,08,409 വിദ്യാർത്ഥികളും ഫാർമസി കോഴ്സുകളിലേക്ക് 39,737 വിദ്യാർത്ഥികളുമാണ് അപേക്ഷിച്ചിട്ടുള്ളത്. അപേക്ഷകർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് 0471 2332120 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Story Summary:
The Computer-Based Entrance Examination for Engineering and Pharmacy courses for the 2026-27 academic year will be held from April 17 to 22 across 152 centers, including locations in Kerala, major Indian cities, and the Middle East. Engineering exams are scheduled from 2 PM to 5 PM, while Pharmacy exams take place from 10 AM to 11.30 AM. Candidates must report two hours early with their admit cards and a valid photo ID. Over 1.48 lakh students have applied this year.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.