മംഗലപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കടന്നുപിടിച്ച കേസിലെ പ്രതിയെ മംഗലപുരം പോലീസ് പിടികൂടി (Mangalapuram Police Arrest). ഇടവിളാകം പിഞ്ഞാറ്റുവിള വീട്ടിൽ രാജു (56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.ബിജെപി സ്ഥാനാർത്ഥിക്കൊപ്പം വോട്ട് അഭ്യർത്ഥിക്കാനെത്തിയതായിരുന്നു രാജു. വീട്ടിലെത്തിയ പ്രതി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോയ വീട്ടമ്മയെ പ്രതി പിന്നാലെ ചെന്ന് കടന്നുപിടിക്കുകയായിരുന്നു.
അതിക്രമത്തിൽ നിന്ന് കുതറിമാറിയ വീട്ടമ്മ സംഭവം സ്ഥാനാർത്ഥിയോട് പറഞ്ഞെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടർന്നാണ് ഇവർ മംഗലപുരം പോലീസിൽ പരാതി നൽകിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ വെള്ളിയാഴ്ചയാണ് പോലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവകരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Story Summary: Mangalapuram police arrested Raju (56), a BJP activist, for allegedly molesting a housewife during the local body election campaign in November. The accused followed the victim into her kitchen after asking for water. Though she informed the candidate, no action was taken, leading her to file a police complaint. The accused, who was absconding, was caught on Friday.

