Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeCrimeഓഹരി വിപണി നിക്ഷേപത്തിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിൽ കോൾ സെന്റർ...

ഓഹരി വിപണി നിക്ഷേപത്തിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിൽ കോൾ സെന്റർ പോലീസ് പൂട്ടി;രണ്ടുപേർ അറസ്റ്റിൽ | Bengaluru Fake Call Centre

🎙️ Latest Podcast

ബെംഗളൂരുവിലെ ജയനഗറിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ച് ഉയർന്ന ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പൊതുജനങ്ങളെ വഞ്ചിച്ചുവന്ന നകലി കാൽ സെന്റർ പോലീസ് കണ്ടെത്തി (Bengaluru Fake Call Centre). സിറ്റി സെൻട്രൽ ഡിവിഷൻ സൈബർ ക്രൈം പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.

ഗുജറാത്ത് സ്വദേശിയായ കുമാവത് യോഗേഷ് അമരറാം, ഡൽഹി സ്വദേശി ഇമ്രാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജയനഗറിലെ ഒൻപതാം ബ്ലോക്കിൽ ‘മൾട്ടിവേവ് ബിസിനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിലാണ് ഇവർ സ്ഥാപനം നടത്തിയിരുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 15-ഓളം കസ്റ്റമർ കെയർ എക്സിക്യൂട്ടീവുകളെ ജോലിക്കുവെച്ച് ഇവർ ആളുകളെ ഫോണിൽ വിളിക്കുകയും ഓഹരി വിപണിയിൽ നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. തട്ടിപ്പിൽ വീഴുന്നവർ ഇവർ നൽകുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചാലുടൻ ഫോണുകൾ ഓഫ് ചെയ്ത് പ്രതികൾ മുങ്ങും.

പരിശോധനയ്ക്കിടെ 31 മൊബൈൽ ഫോണുകൾ, 13 ലാപ്ടോപ്പുകൾ, 16 സിം കാർഡുകൾ, കമ്പനിയുടെ ലെറ്റർ ഹെഡ്ഡുകൾ, ഇരകളുടെ പേരും വിവരങ്ങളും അടങ്ങിയ രേഖകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.ഗൂഗിളിൽ നിന്ന് ഓഹരി വിപണി ഇടപാടുകാരുടെ ഡാറ്റ ശേഖരിച്ചാണ് ഇവർ ആളുകളെ വിളിച്ചിരുന്നത്. വ്യാജ വിലാസങ്ങളിൽ എടുത്ത സിം കാർഡുകളും അന്യസംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളുമാണ് പണമിടപാടുകൾക്കായി ഉപയോഗിച്ചിരുന്നത്. ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

ഐടി ആക്ട് 66(ആർ), ഭാരതീയ ന്യായ സംഹിത (BNS) 318(4) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.