Description
Digital Voice of Kerala
Saturday, February 21, 2026

Digital Voice of Kerala
HomeCareerഎച്ച് എൽ എല്ലിൽ മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ

എച്ച് എൽ എല്ലിൽ മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് വിവിധ സ്ട്രീമുകളിലേക്ക് മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. കഴിഞ്ഞ 60 വർഷമായി ആരോഗ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന എച്ച്എൽഎൽ, ഗർഭനിരോധന മാർഗ്ഗങ്ങൾ മുതൽ അത്യാധുനിക ഡയഗ്നോസ്റ്റിക് സേവനങ്ങളും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളും വരെ ലഭ്യമാക്കുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ്.

എച്ച്ആർ, മാർക്കറ്റിംഗ്, ഫാർമ, സോഷ്യൽ വർക്ക്‌, ഡാറ്റ അനലറ്റിക്സ്, ഹോസ്പിറ്റൽ മാനേജ്മെന്റ്, എഞ്ചിനീയറിംഗ് എന്നിവയിലേക്കാണ് മാനേജ്മെന്റ് ട്രെയിനി ആകാൻ അവസരമുള്ളത്. ബിടെക്, ബിഫാം, എംബിഎ (മാർക്കറ്റിംഗ് ആൻഡ് എച്ച്ആർ), എംഎസ്ഡബ്ല്യു (മെഡിക്കൽ ആൻഡ് സൈക്യാട്രി), ബിഎസ്സി, ബിഇ, സയൻസിൽ ബിരുദം എന്നിവയാണ് നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യതകൾ. മാനേജ്മെന്റ് ട്രെയിനി കാലാവധി വിജയകരമായി പൂർത്തിയാക്കുന്നവരെ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ റെഗുലർ റോളിൽ നിയമിക്കുന്നതാണ്.

പ്രായം 27 വയസ്സ് കവിയരുത്. എന്നാൽ എസ്സി / എസ്ടി, ഒബിസി വിഭാഗക്കാർക്ക് പ്രായപരിധിയിൽ അർഹമായ ഇളവുകൾ ലഭിക്കുന്നതാണ്. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച്‌ 10 ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി www.lifecarehll.com/careers എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala