കൊച്ചി: ഇന്ത്യയിലെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെയും കഠിനമായ ചൂടിനെയും പ്രതിരോധിക്കാൻ സജ്ജമായ പുതിയ റെസിഡൻഷ്യൽ എയർ കണ്ടീഷണർ ശ്രേണി പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ പുറത്തിറക്കി (Panasonic Dustbuster AC 2026 India). മികച്ച പ്രകടനം, സ്മാർട്ട് സാങ്കേതികവിദ്യ, ഊർജക്ഷമത എന്നിവ ഉറപ്പുനൽകുന്ന 57 പുതിയ മോഡലുകളാണ് 2026-ലെ പോർട്ട്‌ഫോളിയോയിലുള്ളത്.
ഔട്ട്ഡോർ യൂണിറ്റിൽ അടിഞ്ഞുകൂടുന്ന പൊടി സ്വയം പുറന്തള്ളുന്ന “ഓട്ടോ റിവേഴ്സ്-ഫ്ലോ” ഫാൻ സംവിധാനമാണ് ഇതിന്റെ പ്രത്യേകത. ഇത് എസിയുടെ പ്രവർത്തനക്ഷമതയും ആയുസ്സും വർദ്ധിപ്പിക്കുന്നു. പാനസോണിക്കിന്റെ മിറായ് (MirAIe) പ്ലാറ്റ്‌ഫോം വഴി സ്മാർട്ട് ഫോണിലൂടെ എസിയുടെ പ്രവർത്തനം നിയന്ത്രിക്കാം.
5-സ്റ്റാർ, 4-സ്റ്റാർ, 3-സ്റ്റാർ ഇൻവെർട്ടർ മോഡലുകൾ ലഭ്യമാണ്. പ്രീമിയം ലുക്ക് നൽകുന്ന ഡാർക്ക് ഗ്രേ, ക്രോം ഡെക്കോ നിറങ്ങളിലുള്ള ‘അമേസ് ഫേസിയ’ ഡിസൈനുകളും ഇതിൽ ഉൾപ്പെടുന്നു. ₹32,490 മുതലാണ് പുതിയ എസി നിരയുടെ വില ആരംഭിക്കുന്നത്.
ഉൽപ്പാദന രംഗത്ത് വലിയ നിക്ഷേപങ്ങൾ നടത്തിവരുന്ന പാനസോണിക്, 2028 സാമ്പത്തിക വർഷത്തോടെ എസി ഉൽപ്പാദനം 2 ദശലക്ഷം യൂണിറ്റായി ഉയർത്താൻ ലക്ഷ്യമിടുന്നു. ദ്രുതഗതിയിലുള്ള നഗരവൽക്കരണവും കഠിനമായ ചൂടും കണക്കിലെടുത്ത് കൂടുതൽ കാര്യക്ഷമമായ എസികളാണ് വിപണിയിൽ അവതരിപ്പിക്കുന്നതെന്ന് പാനസോണിക് എച്ച് വി എസി & സിസി ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഹിരോകാസു കമോഡ പറഞ്ഞു.
പ്രധാന റീട്ടെയിൽ ഷോപ്പുകൾക്ക് പുറമെ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും പാനസോണിക് ബ്രാൻഡ് ഷോപ്പുകളിലും പുതിയ മോഡലുകൾ ലഭ്യമാണ്.
Story Summary:
Panasonic Life Solutions India has launched its 2026 residential AC range featuring 57 new models tailored for India’s extreme weather. The highlight is the ‘Dustbuster’ technology with an “Auto Reverse-Flow” fan to self-clean the outdoor unit. Starting at ₹32,490, the range includes 3, 4, and 5-star inverter models. Panasonic aims to scale its AC production to 2 million units by FY2028 to meet growing urban demand.

