തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും വിപണിയിൽ സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി (Gold rate Kerala today). ഇന്ന് ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴുകയായിരുന്നു. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,915 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 440 രൂപയുടെ കുറവോടെ 1,19,320 രൂപയായി മാറി.
സാധാരണഗതിയിൽ യുദ്ധ സാഹചര്യങ്ങളിൽ സ്വർണ്ണവില വർധിക്കാറാണ് പതിവ്. എന്നാൽ, പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവ് ആഗോള വിപണിയിൽ ഡോളറിന്റെ മൂല്യം ഉയരാൻ കാരണമായി. ഡോളർ കരുത്താർജ്ജിച്ചതോടെ സ്വർണ്ണവിലയിൽ ഈ കുറവ് പ്രകടമാകുകയായിരുന്നു.
വിവിധ കാരറ്റുകളിലെ വിലനിലവാരം (ഏറ്റവും പുതിയത്):
22 കാരറ്റ്: ഗ്രാമിന് ₹14,915 | പവന് ₹1,19,320
18 കാരറ്റ്: ഗ്രാമിന് ₹12,255 | പവന് ₹98,040
14 കാരറ്റ്, 9 കാരറ്റ്: ഈ വിഭാഗങ്ങളിലും വിലയിൽ ആനുപാതികമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) പുറത്തുവിട്ട പുതിയ ബോർഡ് നിരക്ക് പ്രകാരമാണ് ഈ മാറ്റങ്ങൾ. ഇന്ധന പ്രതിസന്ധിയും ഡോളർ മൂല്യവും വരും ദിവസങ്ങളിലും സ്വർണ്ണവിലയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
Story Summary:
Gold prices in Kerala saw a decrease on Wednesday afternoon despite the ongoing Middle East conflict. The price of 22-carat gold dropped by ₹440 per sovereign, reaching ₹1,19,320. The rise in crude oil prices leading to a stronger US Dollar is cited as the primary reason for this dip in gold rates.

