Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeBusinessസുസ്ഥിരതയിൽ ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സിന് ലോക ഒന്നാം നമ്പർ റാങ്ക് |...

സുസ്ഥിരതയിൽ ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സിന് ലോക ഒന്നാം നമ്പർ റാങ്ക് | Godrej Consumer Products ranking 2025

🎙️ Latest Podcast

കൊച്ചി: ലോകത്തിലെ മികച്ച കമ്പനികളുടെ സുസ്ഥിരതാ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ഡോ ജോൺസ് ബെസ്റ്റ് ഇൻ ക്ലാസ് (Dow Jones Best-in-class) സൂചികയിൽ എഫ്.എം.സി.ജി (FMCG) വിഭാഗത്തിൽ ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (GCPL) ഒന്നാം റാങ്ക് നേടി. ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ സൂചികയിൽ ഇതാദ്യമായാണ് കമ്പനി ഈ നേട്ടം കൈവരിക്കുന്നത് (Godrej Consumer Products ranking 2025).

എസ് ആൻഡ് പി ഗ്ലോബലിന്റെ (S&P Global) കോർപ്പറേറ്റ് സുസ്ഥിരതാ വിലയിരുത്തലിൽ പങ്കെടുത്ത 3,500 കമ്പനികൾക്കിടയിൽ 100-ൽ 89 എന്ന മികച്ച സ്കോറാണ് ഗോദ്റെജ് നേടിയത്.കഴിഞ്ഞ പത്തു വർഷത്തിലേറെയായി കോർപ്പറേറ്റ് സുസ്ഥിരതാ വിലയിരുത്തലുകളിൽ കമ്പനി സജീവമായി പങ്കെടുത്തുവരുന്നു.

മികച്ച ഭരണനിർവ്വഹണം (Governance), സാമൂഹിക പ്രതിബദ്ധത (Social responsibility) എന്നീ മേഖലകളിൽ ലോകത്തിലെ മുൻനിര കമ്പനികൾക്കിടയിൽ ഗോദ്റെജ് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.ആഗോളതലത്തിൽ ലഭിച്ച ഈ അംഗീകാരം കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയൊരു നാഴികക്കല്ലാണെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുധീർ സീതാപതി പറഞ്ഞു. ആരോഗ്യവും സൗന്ദര്യവും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ, ജലസംരക്ഷണം (Water Positivity), ഊർജ്ജ വിനിയോഗം, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നൽകുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിസ്ഥിതി സൗഹൃദമായ ബിസിനസ് രീതികളിലൂടെയും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലൂടെയും ആഗോള തലത്തിൽ തന്നെ മാതൃകയാവുകയാണ് ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ്.

Story Summary:
Godrej Consumer Products Limited (GCPL) ranked No. 1 globally in the FMCG sector in the Dow Jones Sustainability Index 2025. With a score of 89/100 by S&P Global, the company outshone 3,500 global firms for its commitment to environmental, social, and governance (ESG) standards.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.