Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeAutoവത്തിക്കാന്‍ സിറ്റിയിലേക്ക് രണ്ട് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറുകള്‍ കൈമാറി |...

വത്തിക്കാന്‍ സിറ്റിയിലേക്ക് രണ്ട് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറുകള്‍ കൈമാറി | TVS iQube electric scooters

🎙️ Latest Podcast

ലോകത്തെ മുന്‍നിര ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയും എക്സലന്‍ഷ്യയും ചേര്‍ന്ന് വത്തിക്കാന്‍ സിറ്റി ഗവര്‍ണറേറ്റിന് രണ്ട് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറുകള്‍ കൈമാറി (TVS iQube electric scooters ). പരിസ്ഥിതി സൗഹൃദവും ഉത്തരവാദിത്തമുള്ളതുമായ യാത്രാസൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് 2026 ഫെബ്രുവരി 5ന് സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങില്‍ സ്കൂട്ടറുകള്‍ കൈമാറിയത്.

ടിവിഎസ് മോട്ടോര്‍ ഇറ്റലിയും എക്സലന്‍ഷ്യയും ചേര്‍ന്നുള്ള ഈ സംരംഭം വത്തിക്കാന്‍ സിറ്റി ഇതിനകം നടപ്പിലാക്കിവരുന്ന പരിസ്ഥിതി സൗഹൃദ മാറ്റങ്ങളിലെ ഒരു സുപ്രധാന ചുവടുവയ്പ്പ് കൂടിയാണ്. നവീനതയ്ക്കും സുസ്ഥിരതയ്ക്കും മുന്‍ഗണന നല്‍കുന്ന പദ്ധതികളില്‍ വത്തിക്കാന്‍ സിറ്റിയും എക്സലന്‍ഷ്യയും നേരത്തെ തന്നെ പങ്കാളികളാണ്.

വത്തിക്കാന്‍ പോലുള്ള ഒരു സവിശേഷ സ്ഥലത്തെ ദൈനംദിന ആവശ്യങ്ങള്‍ക്കായി, ഒട്ടും മലിനീകരണം പുറന്തള്ളുന്നില്ലെന്ന് ഉറപ്പാക്കുന്ന വാഹനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇക്കോ മോഡില്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന ടിവിഎസ് ഐക്യൂബ് സ്കൂട്ടറുകള്‍ സ്മാര്‍ട്ട്കണക്റ്റ് സംവിധാനത്തിലൂടെ മികച്ച കണക്റ്റിവിറ്റിയും നല്‍കുന്നു.

വത്തിക്കാന്‍ പോലുള്ള ഒരു വിശിഷ്ടമായ സ്ഥലത്ത് ടിവിഎസ് ഐക്യൂബ് വിന്യസിക്കുന്നത് നഗരങ്ങളിലെ വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടിന്‍റെ തെളിവാണെന്ന് ടിവിഎസ് മോട്ടോര്‍ ഇറ്റലി ജനറല്‍ മാനേജര്‍ ജിയോവാനി നോട്ടര്‍ബാര്‍ട്ടോലോ ഡി ഫര്‍ണാരി പറഞ്ഞു.

വത്തിക്കാന്‍ സിറ്റിയുമായുള്ള ഈ പങ്കാളിത്തം അതീവ പ്രാധാന്യമുള്ള നഗര-സ്ഥാപന സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ വിശ്വസനീയമായ യാത്രാസൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ശക്തിപ്പെടുത്തുന്നുവെന്ന് എക്സലന്‍ഷ്യ സ്ഥാപകനും ഉടമയുമായ ജിയോവാനി സാപ്പിയ പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.