ബെംഗളൂരു: 160 സിസി ബൈക്ക് വിപണിയിലെ കരുത്തനായ ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി (TVS Apache RTR 160 4V) കൂടുതൽ അത്യാധുനിക ഫീച്ചറുകളുമായി വിപണിയിലെത്തി (TVS Apache RTR 160 4V). നിലവിലുള്ള ടോപ്പ് വേരിയന്റിനൊപ്പം രണ്ട് പുതിയ വേരിയന്റുകൾ കൂടി അവതരിപ്പിച്ചുകൊണ്ട് പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയാണ് ടിവിഎസ് മോട്ടോർ കമ്പനി.
പുതിയ മാറ്റങ്ങളും സവിശേഷതകളും:
റേസിംഗ് ട്രാക്കുകളിലെ സാങ്കേതികവിദ്യ സാധാരണക്കാർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അപ്ഡേറ്റുകൾ നൽകിയിരിക്കുന്നത്. സെഗ്മെന്റിൽ ആദ്യമായി ക്ലാസ്-ഡി പ്രൊജക്ടർ ഹെഡ്ലാമ്പ്, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടേൺ സിഗ്നലുകൾ എന്നിവ എല്ലാ പതിപ്പുകളിലും ഉൾപ്പെടുത്തി. ഇത് രാത്രികാല യാത്രകളിൽ മികച്ച കാഴ്ചാപരിധി ഉറപ്പാക്കുന്നു.
ഗിയറുകൾ വേഗത്തിൽ കുറയ്ക്കുമ്പോഴുണ്ടാകുന്ന ആഘാതം ഒഴിവാക്കാനും റൈഡിംഗ് സുഗമമാക്കാനും സഹായിക്കുന്ന ഈ ഫീച്ചർ ഇനി മുതൽ എല്ലാ വേരിയന്റുകളിലും ലഭ്യമാകും. സ്പോർട്ട്, അർബൻ, റെയിൻ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകൾ ഈ വിഭാഗത്തിൽ ആദ്യമായി അപ്പാച്ചെ അവതരിപ്പിക്കുന്നു.ടിവിഎസ് സ്മാർട്ട് കണക്ട് (SmartXonnect) വഴി ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ അലേർട്ടുകൾ എന്നിവ ലഭ്യമാകും. ടിഎഫ്ടി ഡിസ്പ്ലേ, ട്രാക്ഷൻ കൺട്രോൾ എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.
കരുത്തുറ്റ എഞ്ചിൻ
160 സിസി വിഭാഗത്തിൽ ഏറ്റവും മികച്ച 17.55 PS കരുത്താണ് ഈ ബൈക്ക് വാഗ്ദാനം ചെയ്യുന്നത്. മികച്ച ഹാൻഡ്ലിംഗിനായി ഹൈഡ്രോഫോംഡ് ഹാൻഡിൽ ബാറുകളും റോഡിൽ മികച്ച ഗ്രിപ്പ് നൽകുന്ന റേഡിയൽ ടയറുകളും ബൈക്കിന്റെ പെർഫോമൻസ് വർദ്ധിപ്പിക്കുന്നു. മെക്കാനിക്കൽ സംവിധാനങ്ങളിൽ മാറ്റം വരുത്താതെ നിലവിലുള്ള മികച്ച പാക്കേജിനെ കൂടുതൽ സ്മാർട്ട് ആക്കുകയാണ് കമ്പനി ചെയ്തിരിക്കുന്നത്.
“അറുപതിലേറെ രാജ്യങ്ങളിലായി 6.5 ദശലക്ഷത്തിലധികം റൈഡർമാരുടെ വിശ്വാസം നേടിയ അപ്പാച്ചെ, റേസിംഗ് എഞ്ചിനീയറിംഗിലൂടെ പെർഫോമൻസ് മോട്ടോർസൈക്കിളിംഗിന് പുതിയ നിർവ്വചനം നൽകുകയാണ്,” എന്ന് ടിവിഎസ് മോട്ടോർ കമ്പനി പ്രീമിയം ബിസിനസ് ഹെഡ് വിമൽ സംബ്ലി പറഞ്ഞു.
വിലയും ലഭ്യതയും
പുത്തൻ ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി ശ്രേണി ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളിൽ ലഭ്യമാണ്. 1,25,440 രൂപയാണ് ഡൽഹി എക്സ്ഷോറൂം പ്രാരംഭ വില.
Story Summary:
TVS Motor Company has launched new variants of the Apache RTR 160 4V with segment-first features like a Class-D projector headlamp and all-LED lighting. The updated series now includes an assist and slipper clutch across all versions. Retaining its powerful 17.55 PS engine, the bike offers three ride modes and SmartXonnect technology, starting at an ex-showroom price of ₹1,25,440 in Delhi.

