റിയാദ്: ടൊയോട്ടയുടെയും ലക്സസിന്റെയും വിവിധ മോഡലുകളിലായി 33,250 വാഹനങ്ങൾ സൗദി അറേബ്യ വിപണികളിൽ നിന്ന് തിരിച്ചുവിളിക്കുന്നു (Toyota Lexus Recall Saudi Arabia 2026). ഇലക്ട്രോണിക് പാർക്കിങ് അസിസ്റ്റൻസ് കൺട്രോൾ യൂണിറ്റിന്റെ പ്രോഗ്രാമിങ്ങിൽ കണ്ടെത്തിയ തകരാറുകളെ തുടർന്നാണ് സൗദി വാണിജ്യ മന്ത്രാലയത്തിന്റെ നടപടി. വാഹനങ്ങൾ റിവേഴ്സ് എടുക്കുമ്പോൾ (പിന്നോട്ട് എടുക്കുമ്പോൾ) ഡിസ്‌പ്ലേ സ്ക്രീനിൽ ബാക്ക് ക്യാമറ ദൃശ്യങ്ങൾ കൃത്യമായി തെളിയുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.
ക്യാമറ ദൃശ്യങ്ങൾ ലഭിക്കാത്തത് വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോഴും പിന്നോട്ട് എടുക്കുമ്പോഴും അപകടങ്ങൾ ഉണ്ടാകാൻ കാരണമായേക്കാമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. തകരാറുകൾ സൗജന്യമായി പരിഹരിച്ചു നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വാഹന ഉടമകൾക്ക് താഴെ പറയുന്ന നമ്പറുകളിൽ പ്രാദേശിക ഡീലർമാരുമായി ബന്ധപ്പെടാം:
ടൊയോട്ട ഉടമകൾ: 8004400055
ലക്സസ് ഉടമകൾ: 8001220022
വാഹനത്തിന്റെ ഐഡന്റിഫിക്കേഷൻ നമ്പർ (VIN) പരിശോധിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ recalls.sa സന്ദർശിക്കാവുന്നതാണ്. തകരാർ ശ്രദ്ധയിൽപ്പെട്ട ഉടമകൾ എത്രയും വേഗം ഡീലർമാരെ സമീപിച്ച് പ്രശ്നം പരിഹരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Story Summary:
Saudi Arabia has recalled 33,250 Toyota and Lexus vehicles due to a software glitch in the electronic parking assistance control unit. The issue prevents the rear-view camera from displaying images while reversing, increasing the risk of accidents. Owners can contact local dealers or use toll-free numbers for free repairs. Vehicle identification numbers can be verified via the official website recalls.sa.

