കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഫാം മെഷിനറി നിർമ്മാതാക്കളിലൊന്നായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുതിയ റോട്ടവേറ്റർ സീരീസ് കേരളത്തിലെത്തി (Mahindra Rotavator Kerala Launch). ആകർഷകമായ പുതിയ ഡിസൈനിലും കൂടുതൽ കരുത്തുറ്റ രീതിയിലുമാണ് ഈ സീരീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
4 മുതൽ 9 അടി വരെ വലിപ്പമുള്ള ‘മഹാവേറ്റർ’, ‘മഹാവേറ്റർ എച്ച്ഡി’ (Heavy Duty) എന്നീ വിഭാഗങ്ങളിലാണ് പുതിയ റോട്ടവേറ്ററുകൾ ലഭ്യമാകുക. ഇന്ത്യൻ ദേശീയ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മെറ്റാലിക് ഓറഞ്ച്, എവറസ്റ്റ് വൈറ്റ്, മെറ്റാലിക് ഗ്രീൻ എന്നീ നിറങ്ങളിൽ ലിമിറ്റഡ് എഡിഷൻ മോഡലുകളും പുറത്തിറക്കിയിട്ടുണ്ട്. മഹാവേറ്റർ എച്ച്ഡി, സൂപ്പർവേറ്റർ, ഗൈറോവേറ്റർ ഇസഡ്എൽഎക്സ്+ എന്നീ വേരിയന്റുകളിൽ ഇത് ലഭ്യമാകും.
തേസ്-ഇ (Tez-e) സാങ്കേതികവിദ്യ – ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്റലിജന്റ് റോട്ടവേറ്ററാണ് ഈ സീരീസിലെ മറ്റൊരു പ്രത്യേകത. കൃഷിയിടത്തിൽ നിന്നുള്ള വിവരങ്ങൾ തത്സമയം മൊബൈൽ ആപ്പിലൂടെ കർഷകർക്ക് ലഭിക്കും. വീതിയേറിയ മാസ്റ്റ് ഡിസൈൻ കഠിനമായ ജോലികൾക്കും ദീർഘകാലം നിലനിൽക്കുന്ന പ്രകടനത്തിനും സഹായിക്കുന്നു.
പഞ്ചാബിലെ നാഭ, തെലങ്കാനയിലെ സഹീരാബാദ് എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ നിന്നാണ് ഈ യന്ത്രങ്ങൾ നിർമ്മിച്ചെത്തുന്നത്. കേരളത്തിലുടനീളമുള്ള മഹീന്ദ്ര ഡീലർമാരിലൂടെ ഘട്ടം ഘട്ടമായി ഈ പുത്തൻ സീരീസ് കർഷകരിലേക്ക് എത്തും. ട്രാക്ടറുകൾക്ക് പുറമെ ആധുനിക കൃഷി ഉപകരണങ്ങളിലൂടെ കർഷകരുടെ ഉപജീവനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മഹീന്ദ്ര ഫാം എക്യുപ്‌മെന്റ് ബിസിനസ് ഹെഡ് ഡോ. അനുഷ കൊത്തണ്ടരാമൻ പറഞ്ഞു.
Story Summary: Mahindra & Mahindra launched its new rotavator series in Kerala, featuring the Mahavator and Mahavator HD series ranging from 4 to 9 feet. The series includes a tricolor-inspired limited edition and the patented Tez-e intelligent rotavator with Bluetooth connectivity for real-time farm data. The products aim to enhance precision farming and farmer productivity.

