Web Team

മലപ്പുറത്ത് വർക്ക് ഷോപ്പിന് തീപിടിച്ചു: 26 ബൈക്കുകൾ കത്തിയമർന്നു | Fire

മലപ്പുറം: ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിനുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. 'ഫ്‌ളൈ വീൽസ്' എന്ന സ്ഥാപനത്തിലാണ് പുലർച്ചെ ഒരു മണിയോടെ തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുരുന്ന 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു.(Fire breaks out at workshop in Malappuram, 26 bikes destroyed) വർക്ക് ഷോപ്പിന് സമീപം പ്രവർത്തിക്കുന്ന സർക്കാർ മൃഗാശുപത്രിയിലേക്കും തീ പടർന്നു...

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് നേർക്ക് വെടിവെയ്പ്പ്: പ്രത്യേക പോലീസ്...

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിന് മുന്നിൽ വെടിവെയ്പ്പ്. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. മുംബൈ പോലീസിനെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നാല് തവണ വെടിയൊച്ച കേട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.(Gun shots fired at Bollywood director Rohit Shetty's house, Special police security) വെടിവെയ്പ്പിനെത്തുടർന്ന് രോഹിത് ഷെട്ടിയുടെ വീടിന്...

NCPയിൽ AK ശശീന്ദ്രനെതിരെ പടയൊരുക്കം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ഒരു വിഭാഗം...

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം ശക്തമാകുന്നു. ഇത്തവണ എലത്തൂർ മണ്ഡലത്തിൽ ശശീന്ദ്രൻ മത്സരിക്കരുതെന്നും പുതിയ ആളുകൾക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി.(Fight inside NCP against AK Saseendran, A faction says he should not contest the Assembly elections) എലത്തൂർ...

ശബരിമല സ്വർണ്ണക്കൊള്ള: കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിച്ചേക്കും;...

തിരുവനന്തപുരം: ഏറെ വിവാദമായ കട്ടിളപ്പാളി കേസിൽ മുഖ്യപ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി നാളെ പരിഗണിച്ചേക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യത്തിനായുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്.(Sabarimala gold theft case, Unnikrishnan Potty's bail plea likely to be considered tomorrow) ഉണ്ണികൃഷ്ണൻ...

നിർമ്മല സീതാരാമൻ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും: വമ്പൻ പ്രഖ്യാപനങ്ങളിലേക്ക് ഉറ്റുനോക്കി...

ന്യൂഡൽഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ബജറ്റ് പ്രസംഗത്തിലൂടെ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടം നിർമല സീതാരാമൻ സ്വന്തമാക്കും.(Union Budget to be presented today,...

സി ജെ റോയിയുടെ മരണം: ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് പോലീസ്;...

തിരുവനന്തപുരം: കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു. ഇൻകം ടാക്സ് ജോയിന്‍റ് ഡയറക്ടർ കൃഷ്ണപ്രസാദ്, നിതിൻ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അമിത സമ്മർദ്ദമാണ് റോയിയുടെ മരണത്തിന് കാരണമായതെന്ന കുടുംബത്തിന്റെ പരാതിയിലാണ് നടപടി.(CJ Roy's death, Police question...

‘വേണ്ടത് സഹതാപമല്ല, മറിച്ച് വ്യവസ്ഥാപിതമായ പരിഹാരങ്ങളാണെന്ന് സർക്കാർ മനസിലാക്കി’: ലോക കേരള...

തിരുവനന്തപുരം: പ്രവാസികളുടെ ജീവിത സുരക്ഷയ്ക്കും പുനരധിവാസത്തിനുമായി വിപ്ലവകരമായ നിർദ്ദേശങ്ങൾ ലോക കേരള സഭയിൽ അവതരിപ്പിച്ച് നോർക്ക ഡയറക്ടറും എബിഎൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ. വെറും സഹതാപമല്ല, മറിച്ച് പ്രവാസി പ്രശ്നങ്ങൾക്ക് 'വ്യവസ്ഥാപിതമായ പരിഹാരങ്ങളാണ്' കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഭവന പദ്ധതി, നിക്ഷേപ സുരക്ഷ, മാനസികാരോഗ്യം, തൊഴിൽ പുനരധിവാസം തുടങ്ങി പ്രവാസികളെ നേരിട്ട്...

‘ഞാൻ കോൺഗ്രസിലാണ്, എവിടേക്കും പോകുന്നില്ല’: നിലപാട് വ്യക്തമാക്കി ശശി തരൂർ |...

ന്യൂഡൽഹി: അന്താരാഷ്ട്ര വിഷയങ്ങളിലെ തന്റെ നിലപാടുകളെ ബിജെപി അനുകൂലമായി വ്യാഖ്യാനിക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ചില വിഷയങ്ങളിൽ താൻ സ്വീകരിക്കുന്ന ഗവൺമെന്റ് അനുകൂല നിലപാടുകൾ യഥാർത്ഥത്തിൽ 'ഇന്ത്യ അനുകൂല' നിലപാടുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വിശ്വസ്തത ആവർത്തിച്ച് ചോദ്യം ചെയ്യുന്നതിലുള്ള അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു.(I am in Congress, not...

‘കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം നടത്താമല്ലോ, അതിവേഗ റെയിലിൻ്റെ ചുമതല E ശ്രീധരനെ...

തിരുവനന്തപുരം: കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പാതയെക്കുറിച്ചോ, അതിന്റെ ചുമതല മെട്രോമാൻ ഇ. ശ്രീധരനെ ഏൽപ്പിച്ചതിനെക്കുറിച്ചോ കേന്ദ്ര സർക്കാരിൽ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ്. മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേ നിലവിൽ സർക്കാരിനുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.(Government has not received official notification about high-speed rail: Minister...

കുവൈറ്റ് – ഡൽഹി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി: അഹമ്മദാബാദിലേക്ക് വഴിതിരിച്ചു...

അഹമ്മദാബാദ്: കുവൈറ്റിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിലുണ്ടായിരുന്ന 180 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു.(Bomb threat on Kuwait-Delhi IndiGo flight) വിമാനത്തിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ നിലയിലായിരുന്നു കണ്ടെത്തിയത്. വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ക്രൂ അംഗങ്ങൾ...