കോട്ടയം : മുണ്ടക്കയം ടൗണിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. മധുരയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കോട്ടയം സ്വദേശിയുടെ 'മോക്ഷ' എന്ന ബസിനാണ് തീപിടിച്ചത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ബസിലുണ്ടായിരുന്ന 45 യാത്രക്കാരും രക്ഷപ്പെട്ടു.(Tourist bus catches fire in Mundakayam, Passengers miraculously survive)
ബസിനുള്ളിൽ...
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറും മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങളും ഉയർത്തിപ്പിടിച്ച് ഇന്ന് പാർലമെന്റിൽ കേന്ദ്ര സർക്കാരിനെ നേരിടാൻ പ്രതിപക്ഷം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനങ്ങളിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. അതേസമയം, ചട്ടലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നീക്കങ്ങളെ പ്രതിരോധിക്കാനാണ് സ്പീക്കറുടെയും ഭരണപക്ഷത്തിന്റെയും നീക്കം.(India-US trade...
തിരുവനന്തപുരം: ഫെബ്രുവരി 1-ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേരളത്തോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി.പി.ഐ.എം. സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം പൂർണ്ണമായും തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് ജനകീയ പ്രതിഷേധത്തിന് പാർട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്.(Neglect in the Union Budget, CPIM to observe Black Day...
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ, ഇന്ത്യയ്ക്കുള്ള വ്യാപാര തീരുവ 18 ശതമാനമായി കുറച്ച നടപടിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1.4 ബില്യൺ ഇന്ത്യൻ ജനതയുടെ പേരിൽ ട്രംപിന് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി കുറിച്ചു. എന്നാൽ 'വ്യാപാര കരാർ' എന്ന പദം തന്റെ കുറിപ്പിൽ പ്രധാനമന്ത്രി...
തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ മരണത്തിന് പിന്നാലെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നിയമപോരാട്ടങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ആദായനികുതി റെയ്ഡിനെതിരെ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി റോയ് രണ്ട് ദിവസത്തിനുള്ളിൽ പിൻവലിച്ചതായാണ് പുതിയ വിവരം.(Petition against Income Tax raid withdrawn within 2 days, More details emerge...
കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ ആസ്പദമാക്കി തയ്യാറാക്കിയ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കൊലക്കേസിലെ പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്‌ക്കെതിരെ നിയമപോരാട്ടവുമായി രംഗത്തെത്തിയത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഇതിൽ വിശദമായ വാദം കേൾക്കും.(Release of film based on Venjaramoodu murder case should be stopped, Afan's father in...
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിൽ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് രാജേഷിന് കോടതി ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതിയുടേതാണ് വിധി. (Man who stabbed wife 17 times gets double life sentence in murder case)
2024 മെയ് 18-നായിരുന്നു...
ന്യൂഡൽഹി : 84 അംഗങ്ങളുള്ള മലേഗാവ് മുൻസിപ്പൽ കോർപ്പറേഷനിൽ കോൺഗ്രസ് - ബി ജെ പി സഖ്യം. ഒരു പാർട്ടിക്കും തനിച്ച് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് കോൺഗ്രസിലെ മൂന്ന് കൗൺസിലർമാരും ബിജെപിയിലെ രണ്ട് കൗൺസിലർമാരും ചേർന്ന് ഭാരത് വികാസ് അഘാഡി എന്ന പുതിയ സഖ്യം രൂപീകരിച്ചത്.(Congress-BJP alliance in Malegaon, crucial)
ജനുവരി 15-ന് നടന്ന തിരഞ്ഞെടുപ്പിൽ...
പാലക്കാട്: കോങ്ങാട് പന്നിക്കോട് സ്വദേശിയായ യുവാവ് ആളൊഴിഞ്ഞ വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് മരിച്ചു. പന്നിക്കോട് സ്വദേശി സുനിത്താണ് മരണപ്പെട്ടത്. പഴയ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്നതാണ് അപകടത്തിന് കാരണമായത്.(Youth dies after falling into septic tank in Palakkad)
വീട്ടിൽ വളർത്തുന്ന ആടിന് നൽകാൻ പ്ലാവില പറിക്കുന്നതിനായാണ് സുനിത് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിയത്....
കൊച്ചി: തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ കോൺഗ്രസിനുള്ളിൽ കലാപം. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലും എംഎൽഎ ഫണ്ട് വിനിയോഗത്തിലും ഉമാ തോമസ് വൻ പരാജയമാണെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവർത്തകർ എഐസിസി നേതൃത്വത്തിന് പരാതി നൽകി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമാ തോമസിനെ വീണ്ടും മത്സരിപ്പിക്കരുതെന്നാണ് ഇവരുടെ പ്രധാന ആവശ്യം.(Members against Uma Thomas in...