Web Team

ഗെയിമിംഗ് അഡിക്ഷൻ: ഗാസിയാബാദിൽ 3 സഹോദരിമാർ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു...

ഗാസിയാബാദ്: ഓൺലൈൻ ഗെയിമുകൾ കളിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിൽ മനംനൊന്ത് പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തു. ഗാസിയാബാദിലെ ഭാരത് സിറ്റി സൊസൈറ്റി അപ്പാർട്ട്‌മെന്റിന്റെ ഒൻപതാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് മൂവരും ജീവനൊടുക്കിയത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ദാരുണമായ സംഭവം.(Gaming Addiction, 3 sisters commits suicide by jumping from flat...

‘പ്രസവാവധി ലഭിക്കാനുള്ള അവകാശം നിഷേധിക്കാനാകില്ല’: ഹൈക്കോടതി | Maternity leave

കൊച്ചി: പ്രസവാവധിയെ മറ്റ് സാധാരണ അവധികൾ പോലെ കണക്കിലെടുക്കാനാവില്ലെന്നും അത് സ്ത്രീകളുടെ നിഷേധിക്കാനാവാത്ത അവകാശമാണെന്നും കേരള ഹൈക്കോടതി. മെഡിക്കൽ സയൻസിൽ ഉന്നതപഠനം നടത്തുന്ന ട്രെയിനികൾക്കും ഈ അവകാശം ബാധകമാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.(The right to maternity leave cannot be denied', states High Court) ഹർജിക്കാരി എറണാകുളം സ്വദേശിയായ ഒരു...

വടി കൊണ്ട് തല്ലിയ അംഗത്തിൻ്റെ പേര് പറയാൻ നിർബന്ധിതൻ ആക്കരുതെന്ന് സ്പീക്കർ,...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിനെ ചൊല്ലി നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ പോര് മുറുകി. സഭയിലെ പ്രതിഷേധങ്ങൾ 'കോപ്രായമാണെന്ന' മുഖ്യമന്ത്രിയുടെ പരാമർശത്തെ വി.ഡി. സതീശൻ രൂക്ഷമായി വിമർശിച്ചപ്പോൾ, പ്രതിപക്ഷത്തിന്റെ സമരമുറകളെ ഭരണപക്ഷം പരിഹസിച്ചു.(Opposition boycotts assembly, Kerala Assembly Session still in turmoil) സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ സോണിയ ഗാന്ധിയുടെ അടുത്തെത്തിച്ചത് ആരാണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന്...

‘സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്ന റൂട്ടിൽ നിന്ന് KSRTCയെ ഒഴിവാക്കാനാകില്ല’: KB...

തിരുവനന്തപുരം: സ്വകാര്യ ബസുകളുള്ള റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി ബസുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവന തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസിയെ ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി.(KSRTC cannot be excluded from routes operated by...

വിസ നിയമം ലംഘിച്ചു: പലസ്തീൻ അനുകൂല പോസ്റ്റർ പതിച്ച ബ്രിട്ടീഷ് പൗരന്മാരോട്...

അജ്മീർ: രാജസ്ഥാനിലെ തീർത്ഥാടന കേന്ദ്രമായ പുഷ്കറിൽ പലസ്തീൻ അനുകൂല പോസ്റ്ററുകൾ പതിച്ച രണ്ട് ബ്രിട്ടീഷ് വിനോദസഞ്ചാരികൾക്ക് രാജ്യം വിടാൻ നോട്ടീസ് നൽകി. ബ്രിട്ടീഷ് പൗരന്മാരായ ലൂയിസ് ഗബ്രിയേൽ ഡി (36), അനുഷി എമ്മ ക്രിസ്റ്റിൻ (36) എന്നിവരോടാണ് ഉടൻ ഇന്ത്യ വിടാൻ രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗം ആവശ്യപ്പെട്ടത്.(Visa violation, British couple ordered...

‘മറ്റൊരു ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ വേണമെന്ന് അവർക്ക് ആഗ്രഹം ഉണ്ടാവില്ല’: സൈനിക...

വാഷിംഗ്ടൺ: ഇറാനുമായി അമേരിക്ക സജീവമായ ചർച്ചകളിലാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അറബിക്കടലിൽ വെച്ച് ഇറാനിയൻ ഡ്രോൺ യുഎസ് സേന തകർത്തതിന് പിന്നാലെയാണ് സമാധാന ചർച്ചകൾ പുരോഗമിക്കുന്നതായി ട്രംപ് അറിയിച്ചത്. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(They wouldn't want another Operation Midnight Hammer, Trump says talks with Iran after military action) മുമ്പ് ഇറാനിലെ...

‘SIT അന്വേഷണം വഴിതെറ്റി, എല്ലാ പ്രതികളും രക്ഷപ്പെടാൻ പോകുന്നു, ദേവസ്വം മന്ത്രി...

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ച അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രതികളെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ സംഘത്തിന് മേൽ കനത്ത സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.(SIT investigation has gone astray, all the accused are going to escape, VD Satheesan on...

മാധ്യമരംഗത്തെ അതികായർ ഇനി എം ഫൈവ് ലൈവിനൊപ്പം: ആർ. അജിത്ത് കുമാർ...

കൊച്ചി: സാറ്റലൈറ്റ് ന്യൂസ് ചാനലായ എം ഫൈവ് ലൈവിന്റെ (M5 Live) എഡിറ്റർ ഇൻ ചീഫായി ശ്രീ. ആർ. അജിത്ത് കുമാറിനെയും ന്യൂസ് ഡയറക്ടറായി ശ്രീ. ജി.കെ. സുരേഷ് ബാബുവിനെയും നിയമിച്ചു. പ്രജ്ന ന്യൂസ് എൽ.എൽ.പി.യുടെ കൊച്ചി കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ. പി.ആർ. സോംദേവിൽ നിന്ന് ഇരുവരും നിയമന ഉത്തരവുകൾ കൈപ്പറ്റി....

ജയലളിതയുടെ തട്ടകത്തിൽ വിജയ് വരുന്നു: ‘ശങ്കഗിരി’ ലക്ഷ്യമിട്ട് TVK; ആരെയും ശത്രുവായി...

സേലം: രാഷ്ട്രീയ പ്രവേശത്തിന് ശേഷം തമിഴ്നാട് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ലക്ഷ്യമിട്ട് വിജയ്‌യുടെ തമിഴക വെട്രി കഴകം സേലത്ത് വൻ പൊതുയോഗത്തിനൊരുങ്ങുന്നു. കരൂർ ദുരന്തത്തെത്തുടർന്ന് ഇൻഡോർ പരിപാടികളിൽ ഒതുങ്ങിക്കൂടിയ പാർട്ടി, ഈ മാസം 13-ന് സേലത്ത് കരുത്ത് തെളിയിക്കാനാണ് തയ്യാറെടുക്കുന്നത്.(Vijay is coming to Sankagiri, Jayalalithaa's domain) മുൻ മുഖ്യമന്ത്രി ജയലളിതയുടെ രാഷ്ട്രീയ കോട്ടയായിരുന്ന സേലത്തെ...

പവിത്രസ്നാനത്തോടെ മാഘ മഹോത്സവത്തിന് സമാപനം: നിളാതീരത്ത് ജനലക്ഷങ്ങൾ, അമൃതസ്നാനത്തിൽ നാഗസന്യാസിമാരും |...

മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് ആത്മീയ ചൈതന്യം പകർന്ന് 15 ദിവസം നീണ്ടുനിന്ന മഹാമാഘ മഹോത്സവം ഭക്തിനിർഭരമായി സമാപിച്ചു. സമാപന ദിനമായ ഫെബ്രുവരി 3-ന് നടന്ന പവിത്രമായ അമൃതസ്നാനത്തിൽ ആയിരക്കണക്കിന് ഭക്തർക്കൊപ്പം ഉത്തരേന്ത്യയിൽ നിന്നെത്തിയ നാഗസന്യാസിമാരും പങ്കുചേർന്നു.(Kerala Kumbh Mela festival concludes) തവനൂരിൽ മഹോത്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് നിളാ ആരതിയും ലക്ഷദീപ സമർപ്പണവും നടന്നു. രാവിലെ...