കൊച്ചി: കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ട് നെടുമ്പാശേരിയിലെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തിൽ മൂന്നാഴ്ചയ്ക്കകം ആദ്യ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം. ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.(Suraj Lama's...
ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നോർവേയിലെത്തി. ഓസ്‌ലോ വിമാനത്താവളത്തിൽ എത്തിയ മന്ത്രിയെ നോർവേയിലെ ഇന്ത്യൻ അംബാസഡർ ഗ്ലോറിയ ഗാങ്‌തെ സ്വീകരിച്ചു.(Nirmala Sitharaman in Norway, The goal is economic cooperation)
സാമ്പത്തിക സഹകരണം, നിക്ഷേപം, പുതിയ സംരംഭങ്ങൾ എന്നിവയാണ് സന്ദർശനത്തിലെ പ്രധാന...
തൃശ്ശൂർ: കേരളത്തിന് എയിംസ് ലഭിക്കുമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് വരും, വരാതെ എവിടെ പോകാൻ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. അത് യാഥാർത്ഥ്യമാകുമ്പോൾ അതിന്റെ മഹത്വം തനിക്ക് തന്നെയായിരിക്കുമെന്നും എന്നാൽ എയിംസിന്റെ പേരിൽ വോട്ട് ചോദിക്കാൻ താൻ വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(When AIIMS comes, its glory will...
തിരുവനന്തപുരം: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളും ചർച്ചയായി.(Kanthapuram AP Aboobacker Musliyar meets PM Modi)
താൻ നടത്തിയ കേരള യാത്രയിലൂടെ ജനങ്ങളിൽ നിന്ന് ശേഖരിച്ച പരാതികളും...
ആലപ്പുഴ: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ തിരുത്തേണ്ടത് തിരുത്തണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ ആചാരങ്ങൾ മാറ്റപ്പെടേണ്ടതല്ലെന്നും യുവതീപ്രവേശനത്തെ സർക്കാർ സുപ്രീം കോടതിയിൽ എതിർക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(The government should correct what needs to be corrected, Vellappally Natesan on Sabarimala women's entry)
മുൻപ്...
മുംബൈ: ഡിജിറ്റൽ പണമിടപാടുകൾ രാജ്യത്ത് വിപ്ലവകരമായ കുതിച്ചുചാട്ടം നടത്തുമ്പോഴും ഇന്ത്യക്കാർ കയ്യിൽ പണം കരുതുന്ന ശീലം വർദ്ധിപ്പിക്കുന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. രാജ്യത്ത് പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം റെക്കോർഡ് ഉയരത്തിലെത്തിയതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.(Currency usage in the country has increased, report says)
2026 ജനുവരിയിലെ കണക്കനുസരിച്ച് വിപണിയിലുള്ള കറൻസിയുടെ മൂല്യം...
എറണാകുളം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചിട്ടില്ലെന്നും ദേവസ്വം മന്ത്രി ജയിലിലാകുമ്പോൾ മാത്രമേ ഈ വിഷയം അവസാനിക്കൂ എന്നും അദ്ദേഹം പറഞ്ഞു. (Sabarimala gold theft controversy is not over, says Rajeev Chandrasekhar)
പല കാര്യങ്ങളിലും യുടേൺ അടിച്ച സർക്കാരാണിത്....
തിരുവനന്തപുരം: ആന്റണി രാജു പ്രതിയായ വിവാദമായ തൊണ്ടിമുതൽ തിരിമറി കേസിൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. മജിസ്‌ട്രേറ്റ് കോടതിയുടെ വിധി മരവിപ്പിക്കണമെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് നാളത്തെ നിർണ്ണായക വിധി.(Evidence corruption case, Verdict on Antony Raju's appeal tomorrow)
കോടതി...
വാഷിംഗ്ടൺ: ഇടക്കാല തിരഞ്ഞെടുപ്പിൽ ജനരോഷം ഭയന്ന് തന്റെ കടുത്ത വ്യാപാര നയങ്ങളിൽ ഇളവ് വരുത്താൻ ഒരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഭീമമായ ഇറക്കുമതി തീരുവ കുറയ്ക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.(Trump fears retaliation? Move to relax trade policies)
അമേരിക്കൻ വിപണിയിൽ...
തിരുവനന്തപുരം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിനെ സുപ്രീംകോടതിയിൽ എതിർക്കണമെന്ന് എൻ.എസ്.എസ്. മുൻ നിലപാട് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും തിരുത്തണമെന്നും ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. (State government should correct its stand, NSS on Sabarimala women's entry)
വിഷയത്തെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുമായോ രാഷ്ട്രീയവുമായോ...