Web Team

UDF തിരഞ്ഞെടുപ്പ് ഗോദയിലേക്ക്: VD സതീശൻ്റെ ‘പുതുയുഗ യാത്ര’ ഇന്ന് കണ്ണൂരിൽ...

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് അണികളെ സജ്ജമാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' പ്രയാണം തുടരുന്നു. കാസർഗോഡ് ജില്ലയിലെ പര്യടനം പൂർത്തിയാക്കി യാത്ര ഇന്ന്  കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. (UDF enters election fray, VD Satheesan's Kerala tour in Kannur today) രാവിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള...

തിരുവല്ല സ്പാ പീഡന കേസ്: പിന്നിൽ ക്വട്ടേഷനെന്ന് ഉടമ, പ്രതിക്കെതിരെ വീണ്ടും...

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ ജീവനക്കാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം മറ്റൊരു സ്പാ ഉടമ നൽകിയ ക്വട്ടേഷനാണെന്ന് ഉടമ ഡോ. സഞ്ജയ് വെളിപ്പെടുത്തി. തന്റെ ബിസിനസ് തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുണ്ടകൾ അതിക്രമം നടത്തിയത്. ഗുണ്ടാപ്പിരിവിനായി നടത്തിയ ആക്രമണമെന്ന പൊലീസ് വാദം തെറ്റാണെന്നും അദ്ദേഹം ആരോപിച്ചു.(Thiruvalla spa rape case, Owner says quotation behind...

നിയമസഭാ തെരഞ്ഞെടുപ്പ്: മത്സരത്തിനിറങ്ങി കർഷക സംഘടനയായ KIFA, സ്ഥാനാർത്ഥികളെ നിർത്തുന്നത് 30...

കോഴിക്കോട്: വന്യമൃഗ ശല്യത്തിനും കർഷക വിരുദ്ധ നയങ്ങൾക്കുമെതിരെ മലയോര മേഖലകളിൽ ശക്തമായ സ്വാധീനമുള്ള കർഷക സംഘടനയായ കിഫ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങുന്നു. സംസ്ഥാനത്തെ 30 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താനാണ് സംഘടനയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിലെ 10 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിക്കും.(Assembly elections, Farmers' organization KIFA enters the contest) വയനാട്, കോഴിക്കോട്,...

ഇസ്ലാമാബാദിലെ ചാവേർ ആക്രമണം: മരണസംഖ്യ 69 ആയി | Suicide bomber...

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇസ്ലാമാബാദിലുണ്ടായ അതിശക്തമായ ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 69 ആയി ഉയർന്നു. ആക്രമണത്തിൽ 169 പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക കണക്കുകൾ. ഇസ്ലാമാബാദിലെ തർലായ് പ്രദേശത്തുള്ള ഖാദിജത്തുൽ കുബ്ര പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് ചോരപ്പുഴ ഒഴുക്കിയ ദുരന്തമുണ്ടായത്.(Suicide bomber attack in Islamabad, Death toll rises to 69) പരിക്കേറ്റവരിൽ പലരുടെയും നില...

സൂരജ് ലാമയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും: സംസ്കാരം കൊച്ചിയിൽ |...

കൊച്ചി: ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിരുന്നു. ഡി എൻ എ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് മൃതദേഹം ലാമയുടേതാണെന്ന് സ്ഥിരീകരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.(Suraj Lama's body to be handed over to relatives today) മൃതദേഹം കൊച്ചിയിൽ തന്നെ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ED നടപടികൾ അടുത്ത ഘട്ടത്തിലേക്ക്; പൂർണ്ണ വിവര...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കുന്നു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവരുടെ അറസ്റ്റ് ഉടൻ ഉണ്ടാവില്ലെന്നാണ് സൂചന. പൂർണ്ണമായ വിവരശേഖരണത്തിന് ശേഷം അടുത്തയാഴ്ചയോടെ ഇവരെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.(Sabarimala gold theft case, ED proceedings move to next stage) ഉണ്ണികൃഷ്ണൻ...

സാമ്പത്തിക പ്രതിസന്ധിക്കിടെ ‘വിഷൻ 2031’: 3.30 കോടി വകയിരുത്തി സർക്കാർ |...

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നിയന്ത്രിക്കുന്ന 'വിഷൻ 2031' പരിപാടിക്കായി 3.30 കോടി രൂപ വകയിരുത്തി സർക്കാർ ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പാണ് തുക അനുവദിച്ചത്.(Vision 2031, Government allocates Rs 3.30 crore amid economic crisis) ഫെബ്രുവരി 15...

‘രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നു’: ചൈനയ്‌ക്കെതിരെ അമേരിക്ക | US against...

വാഷിംഗ്ടൺ: ചൈന അതീവ രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി അമേരിക്ക. റഷ്യയെയും ചൈനയെയും ഉൾപ്പെടുത്തി പുതിയൊരു 'ത്രികക്ഷി ആണവ കരാർ' രൂപീകരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. അമേരിക്കയും റഷ്യയും തമ്മിലുണ്ടായിരുന്ന അവസാനത്തെ ആണവായുധ നിയന്ത്രണ കരാറായ 'ന്യൂ സ്റ്റാർട്ട്' കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.(Secretly conducting...

ശബരി റെയിൽപ്പാത: 1900 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി |...

തിരുവനന്തപുരം:നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് അങ്കമാലി - എരുമേലി ശബരി റെയിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ 1900 കോടി രൂപ അനുവദിച്ചു. പദ്ധതി ചെലവിന്റെ പകുതി തുക സംസ്ഥാനം വഹിക്കുമെന്ന മന്ത്രിസഭാ തീരുമാനം അംഗീകരിച്ചാണ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. (Sabari Railway, Government issues order allocating Rs 1900 crore) ഉത്തരവിന്റെ പകർപ്പ് ദക്ഷിണ റെയിൽവേ ജനറൽ...

തിരുവല്ല സ്പാ ലൈംഗികാതിക്രമം: ഗുണ്ടാ-പൊലീസ് അവിശുദ്ധ കൂട്ടുകെട്ടിൽ ആഭ്യന്തര അന്വേഷണം |...

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പൊലീസുകാർക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഗുണ്ടകളും പൊലീസുകാരും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് നടപടി. (Thiruvalla Spa Sexual Assault case, Internal Investigation into Goon-Police relation) സ്പാകളിൽ നിന്ന് ചില പൊലീസുകാർ കൃത്യമായി...