തിരുവനന്തപുരം: ബിജെപി കൗൺസിലർമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനായി ഡൽഹിയിലേക്ക് നടത്തിയ യാത്രയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് വിശദീകരണവുമായി കൗൺസിലർ ആർ. ശ്രീലേഖ. യാത്ര വേണ്ടെന്നു വെച്ചത് വിവാദമാക്കേണ്ടതില്ലെന്നും പൂർണ്ണമായും വ്യക്തിപരമായ കാരണങ്ങളാലാണ് പോകാതിരുന്നതെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.(Can't travel by train at this age, R Sreelekha explains why she skipped...
ഇടുക്കി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റ് കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണെന്ന് പി.ജെ. ജോസഫ്. ഇടുക്കി സീറ്റിനായി കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Congress has not yet claimed the Idukki seat, says PJ Joseph)
കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു....
കൊച്ചി: ശബരിമലയിലെ കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട് ലഭിച്ച സ്വർണ്ണ സംഭാവനകളിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശം. സംസ്ഥാന വിജിലൻസ് ഇക്കാര്യത്തിൽ ത്വരിത അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവിട്ടത്.(Sabarimala flagpole reconstruction, High Court orders vigilance investigation)
സ്വർണ്ണത്തിന്റെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നു എന്ന നിരീക്ഷണത്തെത്തുടർന്നാണ് നടപടി. ഇവയിൽ വ്യക്തത വരുത്തണം എന്നാണ് ആവശ്യം.
നിലവിലെ രേഖകളിൽ...
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ പിടിച്ചെടുക്കാൻ മുല്ലപ്പള്ളി രാമചന്ദ്രനെ രംഗത്തിറക്കാൻ നീക്കമെന്ന് വിവരം. കാസർഗോഡ് ഡി.സി.സി തയ്യാറാക്കി കെ.പി.സി.സിക്ക് കൈമാറിയ സാധ്യതാ പട്ടികയിൽ മുല്ലപ്പള്ളിയുടെ പേര് ഉൾപ്പെടുത്തിയതായാണ് സൂചന.(Assembly elections, Will Mullappally Ramachandran contest for Congress in Udma?)
സംസ്ഥാനതലത്തിലുള്ള മുതിർന്ന നേതാവ് മത്സരിക്കാനെത്തിയാൽ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നു. ശക്തനായ...
കൊല്ലം: ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോത്സ്യൻ പിടിയിലായി. പുത്തൂർ വെണ്ടാർ സ്വദേശി രാജൻ ബാബു (മുരാരി തന്ത്രി) ആണ് പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഭരണിക്കാവിൽ നിന്നാണ് പുത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.(Astrologer arrested for trying to sexually assault 16-year-old girl)
ഇന്നലെ രാവിലെയാണ് പെൺകുട്ടി...
ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചു. സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നീക്കം. ഡെപ്യൂട്ടി സ്പീക്കർ പദവി നിലവിൽ ഒഴിവു കിടക്കുന്നതിനാൽ സഭാ സെക്രട്ടറി ജനറലിനായിരിക്കും പ്രതിപക്ഷം നോട്ടീസ് കൈമാറുന്നത്.(Opposition moves to pass no-confidence motion against Lok Sabha...
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളിൽ ശാസ്ത്രീയമായ പുനഃപരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം നൽകി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. (Sabarimala gold theft case, High Court orders re-inspection of gold)
സ്വർണപ്പാളികളിൽ എത്രത്തോളം സ്വർണമുണ്ടെന്നും അവയിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്നും കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. സ്വർണപ്പാളികളിൽ നിന്നുള്ള...
കോട്ടയം: പാലായിലെ വികസനം സംബന്ധിച്ച് എം.എൽ.എ മാണി സി. കാപ്പനെതിരെ ജോസ് കെ. മാണി. വികസന പ്രവർത്തനങ്ങളിൽ ഇടപെടാതെയും അവലോകന യോഗങ്ങളിൽ പങ്കെടുക്കാതെയും എം.എൽ.എ അനാസ്ഥ കാട്ടുകയാണ്. വികസനം മുടക്കുന്നത് ജോസ് കെ. മാണിയാണെന്ന് അദ്ദേഹം പ്രചരിപ്പിക്കുകയാണെന്നും ജോസ് കുറ്റപ്പെടുത്തി.(Currently, only the development works carried out by KM Mani in...
ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിനും ഡൽഹിയിലെ പത്തോളം പ്രമുഖ സ്കൂളുകൾക്കും നേരെ ബോംബ് ഭീഷണി. 'ഖലിസ്താൻ നാഷണൽ ആർമി'യുടെ പേരിൽ ലഭിച്ച ഇമെയിൽ സന്ദേശത്തെത്തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഫെബ്രുവരി 13-ന് ഉച്ചയ്ക്ക് 1.11-ന് പാർലമെന്റിൽ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി.(Delhi will become Khalistan, High alert after bomb threats to Parliament...
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും. കേസിൽ വാദം കേട്ടിരുന്ന ജഡ്ജി അവധിയിലായതിനെത്തുടർന്നാണ് നടപടി വീണ്ടും മാറ്റിവെച്ചത്.(Deepak's death, Court postpones Shimjitha's bail plea to tomorrow)
ജാമ്യാപേക്ഷയിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ ഷിംജിത ജയിലിൽ തുടരുകയാണ്. പയ്യന്നൂരിലേക്കുള്ള ബസ്...