Web Team

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയ നീക്കം: നോട്ടീസ് നൽകാൻ തീരുമാനിച്ച് പ്രതിപക്ഷം, ഒപ്പു...

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചു. സ്പീക്കർ ഭരണപക്ഷത്തിന് വേണ്ടി ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്നും സഭയിൽ അസത്യം പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ നീക്കം. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലത്ത് ഒരു സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് വരുന്നത് ഇതാദ്യമാണ്.(No-confidence motion against Speaker, Opposition decides to issue notice, TMC...

‘അവർ എന്നെ വായിച്ചിട്ടില്ല, എൻ്റെ പോരാട്ടങ്ങൾ എന്തെന്ന് അറിയുന്നുമില്ല’: K സച്ചിദാനന്ദൻ...

തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഭരണരീതികൾക്കെതിരെയുള്ള വിമർശനം ആവർത്തിച്ച് സച്ചിദാനന്ദൻ രംഗത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ, യഥാർത്ഥ ജനാധിപത്യം അദൃശ്യരുടെയും നിശബ്ദരുടെയും ശബ്ദം കേൾക്കുന്നതാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. (They don't know what my struggles are, K Satchidanandan on his criticism against LDF Government) ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്തിപ്പെടുത്തുന്നതാകണം മാർക്സിസ്റ്റ് രാഷ്ട്രീയം. വികസനം...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഗോവർധന് സുപ്രീം കോടതിയിലും തിരിച്ചടി; ജാമ്യാപേക്ഷ തള്ളി...

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.(Sabarimala gold theft case, Govardhan faces setback in Supreme Court, Bail plea rejected) ഗൗരവമേറിയ...

‘കുറ്റം ചെയ്തത് ആരായാലും LDF നടപടിയെടുക്കും, UDFഉം BJPയും കെട്ടിപ്പൊക്കിയ പോറ്റി...

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഇടതുപക്ഷവുമായി ചേർന്നു നിൽക്കുന്ന നേതാക്കൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും, കൂടുതൽ സംസാരിച്ചാൽ കുടുങ്ങുമെന്ന ഭയമാണ് യുഡിഎഫിനെന്നും അദ്ദേഹം പരിഹസിച്ചു.(LDF will take action no matter who committed the...

70,000 രൂപ കുടിശ്ശിക: സെൻട്രൽ GST ഓഫീസിലെ ഫ്യൂസ് ഊരി KSEB...

എറണാകുളം: വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് ആലുവയിലെ സെൻട്രൽ ജിഎസ്ടി ഓഫീസിലെ കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. ഇന്ന് രാവിലെ ഓഫീസിലെത്തിയ കെഎസ്ഇബി ജീവനക്കാർ ഫ്യൂസ് ഊരുകയായിരുന്നു. ഇതോടെ ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.(Rs 70,000 dues, KSEB pulls the fuse at the Central GST Office) ഏകദേശം 70,000 രൂപയോളമാണ് വൈദ്യുതി...

രണ്ട് വൻകിട പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം: കേരളത്തിൻ്റെ റെയിൽവേ വികസനത്തിന് കരുത്തേകുന്ന...

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുത്തൻ ഉണർവ് നൽകുന്ന രണ്ട് പദ്ധതികൾക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയതായി സുരേഷ് ഗോപി എംപി അറിയിച്ചു. ആലപ്പുഴ - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ - പറളി ബൈപാസ് ലൈൻ എന്നിവയ്ക്കാണ് റെയിൽവേ മന്ത്രാലയം അനുമതി നൽകിയത്. (Union Government approval for two major...

‘KPCC നേതാക്കൾ സംസാരിച്ചിരുന്നു, ഒരു മറുപടിയും അവരോട് പറഞ്ഞിട്ടില്ല, കാര്യങ്ങൾ വെളിപ്പെടുത്താനില്ല,...

തൃശൂർ: മലമ്പുഴയിൽ മത്സരിക്കാനായി കെപിസിസി നേതൃത്വം തന്നെ സമീപിച്ചിരുന്നുവെന്ന് വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ്. ഉത്തരവാദപ്പെട്ട കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്നത് സത്യമാണ്. എന്നാൽ അവരോട് മറുപടിയൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(KPCC leaders had spoken, explains A Suresh) താൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയാണെന്ന് സുരേഷ് വ്യക്തമാക്കി. കേരളത്തിലെ ഇടതുപക്ഷത്തിന്റെ...

മുട്ടിൽ മരംമുറികേസ്: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ് | Muttil...

വയനാട്: കേരളത്തെ പിടിച്ചുകുലുക്കിയ മുട്ടിൽ മരംമുറി കേസിൽ നിർണ്ണായക ഘട്ടം പിന്നിട്ട് പോലീസ്. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ പ്രതികളായ 36 കേസുകളിൽ കൂടി പോലീസ് കുറ്റപത്രം സമർപ്പിച്ചു. (Muttil tree felling case, Police file chargesheet in 36 cases) ഇതോടെ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത മുഴുവൻ...

മാറ്റമില്ലാതെ സ്വർണ്ണവില: ഉയരത്തിൽ തന്നെ തുടരുന്നു | Gold price

തിരുവനന്തപുരം : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,15,800 രൂപ എന്ന നിലയിലും, ഗ്രാമിന് 14,475 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains the same today) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി...

‘മറ്റെവിടെ മത്സരിക്കും?’: തിരുവനന്തപുരം സെൻട്രലിനായി രംഗത്തെത്തി VS ശിവകുമാർ | Assembly...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവനന്തപുരം സെൻട്രലിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ സീറ്റ് തർക്കം രൂക്ഷമാകുന്നു. മണ്ഡലം തിരിച്ചുപിടിക്കാൻ തനിക്ക് തന്നെ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് മുൻ മന്ത്രി വി.എസ്. ശിവകുമാർ. എന്നാൽ, കെ. മുരളീധരനെ ഇവിടെ ഇറക്കാനും ആലോചനയുണ്ട്.(VS Sivakumar comes forward for Thiruvananthapuram in Assembly elections) അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ്...