News Desk

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; യുംനാം ഖേംചന്ദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു...

ഇംഫാൽ: സംഘർഷഭരിതമായ സാഹചര്യങ്ങൾക്കൊടുവിൽ മണിപ്പൂരിൽ ജനാധിപത്യ സർക്കാർ പുനഃസ്ഥാപിക്കപ്പെട്ടു (Manipur New CM). രാഷ്ട്രപതി ഭരണം പിൻവലിച്ചതിനെത്തുടർന്ന് ബിജെപി നേതാവ് യുംനാം ഖേംചന്ദ് മുഖ്യമന്ത്രിയായി അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ അജയ് കുമാർ ബല്ല സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭയിലെ പ്രമുഖർ: മുഖ്യമന്ത്രി: യുംനാം ഖേംചന്ദ് (ബിജെപി) ഉപമുഖ്യമന്ത്രിമാർ: നെംച്ച കിപ്‌ഗെൻ (ബിജെപി), ലോസി ദിിക്കോ (എൻപിഎഫ്) ആഭ്യന്തരമന്ത്രി: ഗോവിന്ദദാസ് വംശീയ...

“നേതൃത്വത്തെ അണികൾ തിരുത്തണം”; ഭീഷണികൾക്കിടയിൽ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു...

കണ്ണൂർ: സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിക്കുന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം കണ്ണൂരിൽ പ്രകാശനം ചെയ്തു (V Kunhikrishnan CPM Kannur). വലിയ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ സിപിഎമ്മിന്റെ രാഷ്ട്രീയ ശൈലിയെയും നേതൃത്വത്തിന്റെ പോരായ്മകളെയും കുഞ്ഞികൃഷ്ണൻ തുറന്നുകാട്ടി. ചടങ്ങ് അലങ്കോലമാക്കാൻ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിക്കുമെന്ന് ഭയന്ന് കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവിയുടെ...

കിംസ്‌ഹെൽത്ത് ആറ്റിങ്ങൽ മെഡിക്കൽ സെന്ററിൽ ഡെവലപ്‌മെന്റൽ പീഡിയാട്രിക് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം : കുട്ടികളിലെ വികസന, പെരുമാറ്റ, പഠന വൈകല്യങ്ങൾ വിലയിരുത്തുന്നതിനും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനും ആറ്റിങ്ങൽ കിംസ്‌ഹെൽത്ത് മെഡിക്കൽ സെന്ററിൽ ഡെവലപ്‌മെന്റൽ പീഡിയാട്രിക് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും കുടുംബങ്ങൾക്കും സമഗ്രമായ പിന്തുണ ഉറപ്പാക്കുന്നതിനായി വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമീപനമാണ്...

അറ്റൻഡർ ഗ്രേഡ് II (സിദ്ധ) തസ്തികയിൽ താൽക്കാലിക ഒഴിവ്

ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള അറ്റൻഡർ ഗ്രേഡ് II (സിദ്ധ) തസ്തികയിലെ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. എസ്.എസ്.എൽ.സി/ തത്തുല്യം, രജിസ്റ്റർ ചെയ്ത സിദ്ധ മെഡിക്കൽ പ്രാക്ടീഷണറിന് കീഴിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായ പരിധി 2025 ജനുവരി 1 ന് (18-41) (നിയമാനുസൃത...

ധനുഷ് – രാജ്‌കുമാർ പെരിയസാമി ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും; D55 ആരംഭിക്കുന്നു.

ധനുഷിനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും. ചിത്രത്തിൽ വളരെ നിർണ്ണായകമായ ഒരു കഥാപാത്രത്തിനാകും അദ്ദേഹം ജീവൻ നൽകുക. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്‌കുമാർ പെരിയസാമി...

നായകനായ സുട്ടുവിന് ശബ്ദം നൽകി ടോവിനോ തോമസ്; രാജേഷ് മാധവന്റെ “പെണ്ണും...

"നിക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടി പോകാനല്ലേ ഈ ലോകം ഇത്രേം വലുതായിരിക്കണേ...' - 'പെണ്ണും പൊറാട്ടും' ടീസറിലുള്ള ഈ ഒരൊറ്റ ഡയലോഗ് മതി സിനിയുടെ ആത്മാവ് തിരിച്ചറിയാൻ ടീസർ റിലീസായതോടെ തന്നെ, പ്രേക്ഷകർക്കിടയിൽ കൗതുകവും പ്രതീക്ഷയും ഒരേസമയം ഉയർത്തുകയാണ് 'പെണ്ണും പൊറാട്ടും'. ഫെബ്രുവരി 13 മുതൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. രാജേഷ് മാധവൻ്റെ സംവിധാനം ചെയ്ത...

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിനെ 9 മണിക്കൂർ ചോദ്യം ചെയ്ത് ഇഡി;...

കൊച്ചി: ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ പ്രതി മുരാരി ബാബുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു (Sabarimala Gold Case). 90 ദിവസത്തെ ജയിൽവാസത്തിന് ശേഷം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊച്ചിയിലെ ഇഡി ഓഫീസിൽ ഇയാൾ ഹാജരായത്. ശബരിമലയിലെ കട്ടിലപ്പാലി കേസിൽ ആറാം പ്രതിയും ദ്വാരപാലകപ്പാലി കേസിൽ രണ്ടാം പ്രതിയുമാണ് മുരാരി ബാബു. സ്വർണ്ണം...

മെൽബണിൽ മഹാത്മാഗാന്ധി പ്രതിമ മോഷ്ടിച്ചു; 400 കിലോയോളം വരുന്ന വെങ്കല പ്രതിമ...

മെൽബൺ: ആസ്‌ട്രേലിയയിലെ മെൽബണിൽ ഇന്ത്യൻ സമൂഹത്തെ നടുക്കി മഹാത്മാഗാന്ധി പ്രതിമ മോഷണം പോയി (Mahatma Gandhi statue stolen). റോവില്ലിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന് മുന്നിൽ സ്ഥാപിച്ചിരുന്ന വെങ്കല പ്രതിമയാണ് തിങ്കളാഴ്ച പുലർച്ചെ അജ്ഞാതരായ മോഷ്ടാക്കൾ കവർന്നത്. ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) സമ്മാനിച്ചതായിരുന്നു ഈ പ്രതിമ. തിങ്കളാഴ്ച പുലർച്ചെ 12.50-ഓടെയാണ്...

“വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി”; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചാറ്റുകൾ പുറത്തുവിട്ട്...

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജസ്‌ല മാടശേരി (Rahul Mankoottathil MLA). രാഹുൽ നിരന്തരമായി അയച്ച സ്വകാര്യ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ജസ്‌ല പരസ്യപ്പെടുത്തി. പീഡനങ്ങളെ ന്യായീകരിക്കുന്ന രീതിയിൽ രാഹുൽ ഒരു അഭിമുഖത്തിൽ സംസാരിക്കുന്നത് കണ്ടപ്പോഴാണ് തനിക്ക് പ്രതികരിക്കാൻ തോന്നിയതെന്ന് ജസ്‌ല വ്യക്തമാക്കി. രാഹുൽ മാന്യതയുടെ മുഖംമൂടി...

ആത്മീയതയുടെ മറവിൽ ക്രൂരത; വടകരയിൽ രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച പൂജാരി പിടിയിൽ...

വടകര: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പൂജാരി അറസ്റ്റിൽ (Vadakara child abuse). കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്. സമ്പത്തിനെ (38) ആണ് വടകര പോലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുക മാത്രമല്ല, തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളൽ ഏൽപ്പിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി. വിദേശത്തുള്ള പരിചയക്കാരിയുടെ കുട്ടികളെ പരിപാലിക്കാനായി...