ന്യൂഡൽഹി: ഭർത്താവിന്റെ സമ്മതമില്ലാതെ ഏകപക്ഷീയമായി ഖുല പ്രഖ്യാപിച്ച് വിവാഹബന്ധം വേർപെടുത്താൻ മുസ്ലിം സ്ത്രീകൾക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിൽ (Muslim Women Khula Rights). കേസിൽ നിയമസഹായത്തിനായി മുതിർന്ന അഭിഭാഷകൻ ശുഐബ് ആലത്തിനെ 'അമിക്സ് ക്യൂറി'യായി (കോടതിയെ സഹായിക്കുന്ന നിഷ്പക്ഷ വ്യക്തി) സുപ്രീംകോടതി നിയമിച്ചു.
മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട് ഏറെ...
കൊല്ലം: കുണ്ടറ ഇളമ്പള്ളൂരിൽ സൈലൻസറിൽ നിന്ന് തീ പുറപ്പെടുവിച്ച് അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ് (Kollam MVD Action). പള്ളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്ന് എംവിഡി ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഇർഫാൻ ഒളിവിൽ പോയിരിക്കുകയാണ്.
അമിതമായ രീതിയിൽ രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ മോട്ടോർ...
കൊച്ചി: ലോകത്തിലെ ഒൻപതാമത്തെ വലിയ നിർമ്മാണ സാമഗ്രികളുടെ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന്റെ ഭാഗമായ അംബുജ സിമന്റ്‌സ്, കേരളത്തിലെ നിർമ്മാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു (Ambuja Cements Kerala). മികച്ച ഉൽപ്പന്നങ്ങൾക്കും സാങ്കേതിക മികവിനുമൊപ്പം സംരംഭകർക്ക് നൽകുന്ന പിന്തുണയും കമ്പനിയുടെ വളർച്ചയിൽ നിർണ്ണായകമാകുന്നു. എറണാകുളം സ്വദേശിയായ ശിവിൻ രവിയുടെയും അദ്ദേഹത്തിന്റെ സ്ഥാപനമായ യൂണിറ്റി ഹൈറ്റ്‌സ്...
കൊല്ലം: ശബരിമല സന്നിധാനത്തെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ കോടതി വിധി പറയാൻ മാറ്റി (Sabarimala Gold Theft Case). തന്ത്രിക്കും കുടുംബത്തിനും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത വൻ നിക്ഷേപങ്ങളുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചു. അടച്ചിട്ട കോടതിയിലായിരുന്നു പ്രോസിക്യൂഷൻ വാദം നടന്നത്.
കുന്നത്തുകളത്തിൽ ചിട്ടി...
ഇംഫാൽ: സമാധാന അന്തരീക്ഷം നിലനിന്നിരുന്ന മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിൽ സംഘർഷം കനത്തതോടെ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കി (Manipur violence 2026). തിങ്കളാഴ്ച രാത്രി ലിത്തൻ സരെയ്‌ഖോങ് ഗ്രാമത്തിലുണ്ടായ അക്രമങ്ങളെത്തുടർന്ന് അഞ്ച് ദിവസത്തേക്ക് കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും നിർത്തിവെക്കുകയും ചെയ്തു.
തിങ്കളാഴ്ച രാത്രിയോടെ ആയുധധാരികളായ അക്രമികൾ വീടുകൾക്ക് തീയിടുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ...
തൃശൂർ: സിനിമാ പ്രൊമോഷൻ പരിപാടികൾക്കായി യാത്ര ചെയ്യുകയായിരുന്ന നടൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു Niranj Maniyanpilla Raju Accident(). തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ വെച്ച് നിരഞ്ജിന്റെ വാഹനം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
'മസ്തിഷ്ക മരണം' എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചുവെങ്കിലും...
മുംബൈ: പരീക്ഷാ ഹാളിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ജനലിലൂടെയും മതിൽ ചാടിക്കടന്നും കുട്ടികളെ കോപ്പിയടിക്കാൻ സഹായിക്കുന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ദൃശ്യങ്ങൾ പുറത്ത് Maharashtra Board Exam Cheating(). മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ചൗസലയിലുള്ള ഒരു സ്വകാര്യ ജൂനിയർ കോളേജിലാണ് സംഭവം. പരീക്ഷാ തട്ടിപ്പ് തടയാൻ വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ഡ്രോൺ നിരീക്ഷണത്തിലാണ് ഈ ഞെട്ടിക്കുന്ന...
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണ്ണായക നീക്കം (Kerala Assembly Election 2026). തിരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽ നിന്ന് മാറ്റാൻ ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും കമ്മീഷൻ നിർദ്ദേശം നൽകി.
തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ അവരുടെ സ്വന്തം...
കൊച്ചി: സൈഡസ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ മേഹാ പട്ടേലിന്‍റെ പിന്തുണയോടെ കൊച്ചി-മുസിരിസ് ബിനാലെയില്‍ ലോക പ്രശസ്തയായ മറീന അബ്രാമോവികിന്‍റെ ആവേശോജ്വല പ്രകടനം അരങ്ങേറി. പുതിയൊരു ശൈലിക്ക് തുടക്കമിട്ട സെര്‍ബിയന്‍ പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റാണ് മറീന അബ്രാമോവിക്. സമകാലിക കലയുടെ ചര്‍ച്ചകളില്‍ ശരീരം, സാന്നിധ്യം, കാണികളുടെ പങ്കാളിത്തം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന, കഠിനമായ ആത്മനിയന്ത്രണം ആവശ്യമുള്ള വിപ്ലവാത്മകമായ...
റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കരുത്തരായ ഹൈദരാബാദിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. 141 റൺസിനാണ് കേരളം ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 38 ഓവറിൽ 148 റൺസിന് പുറത്തായി.
ക്യാപ്റ്റൻ ഷാനിയും അക്ഷയയും ചേർന്ന് നൽകിയ...