News Desk

പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച: എസ്ഡി കോളജിൽ ചോദ്യപേപ്പർ മാറി നൽകി;...

ആലപ്പുഴ: എസ്ഡി കോളജിൽ നാലു വർഷ ബിരുദ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയതായി കണ്ടെത്തി (SD College Alappuzha Exam Issue). റെഗുലർ വിദ്യാർഥികൾക്ക് സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറും, സപ്ലിമെന്ററി പരീക്ഷ എഴുതിയവർക്ക് റെഗുലർ ചോദ്യപേപ്പറുമാണ് അധ്യാപകർ വിതരണം ചെയ്തത്. പരീക്ഷാ കോഡുകൾ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കാതിരുന്നതാണ് ഈ വലിയ...

കൊച്ചി മെട്രോ ഇനി രാത്രി 11 വരെ; ശിവരാത്രി പ്രമാണിച്ച് പ്രത്യേക...

കൊച്ചി: കൊച്ചി മെട്രോയുടെ പ്രവർത്തന സമയം ഫെബ്രുവരി 15 മുതൽ രാത്രി 11 മണി വരെ നീട്ടി (Kochi Metro New Timings). യാത്രക്കാരുടെ തിരക്കും രാത്രികാല യാത്രക്കാരുടെ ആവശ്യവും കണക്കിലെടുത്താണ് കെഎംആർഎൽ സർവീസ് സമയം അരമണിക്കൂർ കൂടി വർദ്ധിപ്പിച്ചത്. പുതിയ സമയക്രമം: തുടക്കം: ഫെബ്രുവരി 15 മുതൽ. അവസാന സർവീസ്: ആലുവ, തൃപ്പൂണിത്തുറ ടെർമിനലുകളിൽ നിന്ന് അവസാന...

സൗത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്: രണ്ട് മരണം; ഒരാൾക്ക് പരിക്ക്...

ഓറഞ്ച്ബർഗ്: സൗത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു (SC State University Shooting,). യൂണിവേഴ്സിറ്റി റസിഡൻഷ്യൽ കോംപ്ലക്സിൽ വ്യാഴാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ വിവരങ്ങളോ പരിക്കേറ്റയാളുടെ ആരോഗ്യനിലയോ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഓറഞ്ച്ബർഗിലെ കാമ്പസ് ഉടൻ തന്നെ അടച്ചുപൂട്ടി. വിദ്യാർത്ഥികളോടും...

നെയ്യാറ്റിൻകരയിൽ വൻ കവർച്ച; 27 പവനും പണവും കവർന്നു; സിസിടിവി തകർത്തു...

നെയ്യാറ്റിൻകര: വീടിന്റെ വാതിൽ കുത്തിത്തുറന്ന് 27 പവൻ സ്വർണ്ണാഭരണങ്ങളും മുപ്പതിനായിരം രൂപയും കവർന്നു (). നെടിയാംകോട് സ്വദേശി ഷാജു സാമുവേലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഷാജുവും കുടുംബവും മകളുടെ വീട്ടിൽ പോയിരുന്ന സമയത്തായിരുന്നു സംഭവം. മോഷ്ടാക്കൾ വീട്ടിലെ സിസിടിവി ക്യാമറകൾ തകർക്കുകയും ചിലത് തോർത്ത് ഉപയോഗിച്ച് മൂടിയിടുകയും ചെയ്തു (Neyyattinkara Robbery). മോഷണ വിവരം പുറത്തറിയാതിരിക്കാൻ...

ജീവിതം നൽകി ആലിൻ മടങ്ങുന്നു; ഗ്രീൻ കോറിഡോറിലൂടെ ആംബുലൻസ് തിരുവനന്തപുരത്തേക്ക്, വഴിയൊരുക്കാം...

കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ എന്ന പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങളുമായി ആംബുലൻസ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു (Alin Sherin Organ Donation,). KL 07 DF 3177 എന്ന നമ്പറിലുള്ള ആംബുലൻസ് അമൃത ആശുപത്രിയിൽ നിന്ന് പുറപ്പെട്ടു. ഇടപ്പള്ളി, വൈറ്റില, കോട്ടയം, കൊട്ടാരക്കര വഴി തിരുവനന്തപുരത്ത് എത്തുന്ന...

ടി20 ലോകകപ്പ്: കാനഡയെ തകർത്ത് യുഎഇ; ആര്യാൻഷും സൊഹൈബും തിളങ്ങി, ജുനൈദിന്...

ന്യൂഡൽഹി: ടി20 ലോകകപ്പിൽ കാനഡയ്ക്കെതിരെ ആവേശകരമായ ജയം സ്വന്തമാക്കി യുഎഇ. കാനഡ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ യുഎഇ മറികടന്നു (UAE vs Canada T20 World Cup 2026). ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ട യുഎഇയ്ക്ക് ഈ വിജയം ടൂർണമെന്റിൽ പുത്തൻ പ്രതീക്ഷ നൽകുന്നു. ടോസ്...

സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ ഝാർഖണ്ഡ് ഒന്നാം ഇന്നിങ്സിൽ 274-ന് പുറത്ത്

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായുഡു ട്രോഫിയിൽ ഝാർഖണ്ഡിന്റെ ആദ്യ ഇന്നിങ്സ് 274-ൽ ഒതുക്കി കേരളം. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ അഞ്ച് റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെ എസ് അനുരാജിൻ്റെ പ്രകടനമാണ് കേരളത്തിന് മുതൽക്കൂട്ടായത്. മറുവശത്ത് 171 റൺസെടുത്ത ഓപ്പണർ...

സംസ്ഥാനത്ത് കടുത്ത വേനൽ; തൊഴിലാളികളുടെ ജോലി സമയം ക്രമീകരിച്ചു; ഉച്ചയ്ക്ക് 12...

തിരുവനന്തപുരം: വേനൽചൂട് കഠിനമായതോടെ സംസ്ഥാനത്തെ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു (Kerala Labour Working Time Change). പകൽ സമയത്ത് താപനില ഉയരുന്നത് മൂലം തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി. ഫെബ്രുവരി 12 മുതൽ മെയ് 20 വരെയാണ് പുതിയ ക്രമീകരണം നിലവിലുണ്ടാകുക. നേരിട്ട് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12...

കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; കുണ്ടറ സ്വദേശിക്ക് നഷ്ടമായത് 1.65 കോടി...

കൊല്ലം: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് കുണ്ടറ സ്വദേശിയായ അറുപത്തിയേഴുകാരനിൽ നിന്ന് 1.65 കോടി രൂപ തട്ടിയെടുത്തു (Kollam Cyber Fraud). 2025 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ കൊല്ലം റൂറൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു. ഫേസ്ബുക്ക് വഴിയാണ് തട്ടിപ്പുസംഘം പരാതിക്കാരനെ പരിചയപ്പെട്ടത്. വിശ്വസനീയമെന്ന് തോന്നിപ്പിക്കുന്ന...

ആലിൻ ഷെറിൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും; മാതൃകയായി മല്ലപ്പള്ളിയിലെ മാതാപിതാക്കൾ...

തിരുവനന്തപുരം: റോഡപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ അഞ്ച് പേർക്ക് പ്രകാശമായി മാറുന്നു (Alin Sherin Mallappally). പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ ഷെറിന്റെ മാതാപിതാക്കൾ അവയവദാനത്തിന് തയ്യാറായ വിവരം ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആലിൻ ഷെറിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയ...