News Desk

മധ്യപ്രദേശിൽ പത്തുവയസ്സുകാരിക്ക് നേരെ കൊടുംക്രൂരത; പീഡിപ്പിച്ചത് സ്വന്തം അമ്മാവൻ | Minor...

വിദിഷ: മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ പത്തുവയസ്സുകാരിയെ സ്വന്തം അമ്മാവൻ പീഡിപ്പിച്ചു (Minor Assaulted by Relative). ഗഞ്ച്ബസോഡ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. പെൺകുട്ടിയുടെ പിതാവ് ഭോപ്പാലിലെ എയിംസ് (AIIMS) ആശുപത്രിയിൽ ചികിത്സയിലാണ്. മാതാവും പിതാവിനൊപ്പം ആശുപത്രിയിലായിരുന്നതിനാൽ വീട്ടിൽ മുതിർന്നവർ...

ശബരിമല സ്വർണ്ണക്കൊള്ള: മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി | Sabarimala...

തിരുവനന്തപുരം: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി (Sabarimala Gold Theft). ഇന്ന് (2026 ഫെബ്രുവരി 5, വ്യാഴം) വൈകിട്ട് ആറരയോടെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ നിന്നുമാണ് ഇയാൾ പുറത്തിറങ്ങിയത്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം (Statutory Bail) ലഭിച്ചതോടെയാണ് മോചനം സാധ്യമായത്. പ്രതി...

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം അടക്കം 5 സംസ്ഥാനങ്ങളിലേക്ക് 1444 നിരീക്ഷകർ; പരിശീലനം...

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ 1444 ഉദ്യോഗസ്ഥരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ (Assembly Elections 2026). ഡൽഹിയിൽ നടന്ന യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നിരീക്ഷകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമാണെന്ന് ഉറപ്പാക്കേണ്ടത് നിരീക്ഷകരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പൊതു നിരീക്ഷകർ (General...

തടവുകാരുടെ വേതന വർദ്ധനവ് ശരിവെച്ച് ഹൈക്കോടതി; ഇടപെടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് |...

കൊച്ചി: ജയിൽ തടവുകാരുടെ വേതനം വർദ്ധിപ്പിച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി (Jail Prisoners Wage Hike). വേതനം പുതുക്കി നിശ്ചയിക്കുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതിൽ ഇടപെടാൻ കോടതിക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വേതന വർദ്ധനവ് കേവലം സാമ്പത്തികമായ ഒരു കാര്യമല്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു....

ഭർത്താവിനെ കൊലപ്പെടുത്തി വാഹനാപകടമെന്ന് വരുത്തിത്തീർത്തു; മൂന്ന് മാസത്തിന് ശേഷം ഭാര്യയും കാമുകനും...

ജയ്പുർ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അഞ്ജുവിനെ പോലീസ് അറസ്റ്റ് ചെയ്തു (Wife arrested for husband's murder). കഴിഞ്ഞ മാസം 30-ന് നടന്ന സംഭവം വാഹനാപകടമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ശ്രീ ഗംഗാനഗർ സ്വദേശി ആശിഷാണ് കൊല്ലപ്പെട്ടത്. പുലർച്ചെ നടക്കാൻ പോകുന്നതിനിടെ തങ്ങളെ...

കാൻസർ രോഗികൾക്കായി 2 കോടി രൂപയുടെ പദ്ധതിയുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

തൃശൂർ: നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ നൽകുന്ന പദ്ധതിയ്ക്ക് തുടക്കമിട്ട് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. സംസ്ഥാനത്തുടനീളം കാൻസർ ബാധിതരായ ആയിരത്തോളം ആളുകൾക്ക് 20000 രൂപയുടെ മരുന്നുകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുക. ലോക കാൻസർ ദിനത്തോടനുബന്ധിച്ച് തൃശൂർ ചക്കോളാസ് പവലിയൻ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കോര്‍പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍ പദ്ധതി...

മേഘാലയയിൽ കൽക്കരി ഖനിയിൽ വൻ സ്ഫോടനം: 10 തൊഴിലാളികൾ കൊല്ലപ്പെട്ടു |...

ഷില്ലോങ്: മേഘാലയയിലെ ഖാസി ഹിൽസ് മേഖലയിലുള്ള കൽക്കരി ഖനിയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 10 തൊഴിലാളികൾ കൊല്ലപ്പെട്ടു (Meghalaya coal mine blast). വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഖനിക്കുള്ളിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഭൂരിഭാഗം പേരും അയൽസംസ്ഥാനമായ അസമിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം. തഷ്‌ഖായ് (Tashkhai) മേഖലയിലെ ഒരു കൽക്കരി ഖനിയിലാണ് സ്ഫോടനം നടന്നത്....

ഒരു വര്‍ഷത്തില്‍ 50,000 കൈലാഖ് വിറ്റു; 50,000 രൂപയുടെ ഓഫറുമായി സ്‌കോഡ

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ കൈലാഖ് അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 50,000 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ജനുവരി 27-ന് ആണ് കൈലാഖ് ഉടമകളുടെ പക്കല്‍ എത്തിത്തുടങ്ങിയത്. സബ്-4എം എസ് യു വി സെഗ്മെന്റില്‍ സുരക്ഷ, ഡ്രൈവിങ് ഡൈമാനിക്‌സ്, സാങ്കേതികവിദ്യ, മൂല്യം എന്നിവ കൊണ്ട് കരുത്താനായ പോരാളായി കൈലാഖ് മാറിയിരുന്നു. ഈ വര്‍ഷം...

കമൽ ഹാസൻ, പൃഥ്വിരാജ് എന്നിവർ അന്നേ പറഞ്ഞു ഇയാൾ കലക്കുമെന്നു; കരിയർ...

ജോജു ജോർജ് സംവിധാനം ചെയ്ത പണിയിൽ ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലനായി സിനിമാപ്രേക്ഷകരെ ഞെട്ടിച്ച നടനാണ് സാഗർ സൂര്യ. ക്രൂരതയുടെ അങ്ങേയറ്റമായ ആ കഥാപാത്രത്തിന് ശേഷം സാഗർ സൂര്യയുടെ അടുത്ത ചുവടെന്ത് എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായിട്ടാണ് ഇപ്പോൾ ‘പ്രകമ്പനം’ തിയറ്ററുകളിലെത്തിയിരിക്കുന്നത്. എന്നാൽ, ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലന്റെ മുഴുവൻ ഓർമ്മകളെയും പൂർണമായി തുടച്ചുമാറ്റിയ...

“എന്നെ ആരും ക്ഷണിച്ചില്ലല്ലോ!”; ധനുഷുമായുള്ള വിവാഹ വാർത്തകളോട് പ്രതികരിച്ച് മൃണാൾ താക്കൂർ...

മുംബൈ: സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന ധനുഷ് - മൃണാൾ താക്കൂർ വിവാഹ വാർത്തകളിൽ ആദ്യമായി മനസ്സ് തുറന്ന് നടി മൃണാൾ താക്കൂർ (Dhanush Mrunal Thakur Wedding). ഫെബ്രുവരി 14-ന് വിവാഹം നടക്കുമെന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടോ എന്ന ചോദ്യത്തിന്, "വിവാഹം പ്രഖ്യാപിച്ചിട്ടുണ്ടോ? എന്നെ ആരും അതിലേക്ക് ക്ഷണിച്ചില്ലല്ലോ, അവർക്ക് എന്നെക്കൂടി ക്ഷണിക്കാമായിരുന്നു"...