വാഷിംഗ്ടൺ: ഇറാനുമായുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ മുന്നിൽക്കണ്ട് പശ്ചിമേഷ്യയിലെ തങ്ങളുടെ സൈനിക താവളങ്ങളിൽ അമേരിക്ക വൻതോതിൽ അഴിച്ചുപണി ആരംഭിച്ചു. ഖത്തർ, ബഹ്‌റൈൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ താവളങ്ങളിൽ നിന്ന് സൈനികരെയും യുദ്ധസാമഗ്രികളെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് ചെയ്തു.(War trumpets in the West Asia, America moves against Iran, Major...
കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻ്റെ മുൻചക്രം ഊരിത്തെറിച്ചു. പുലർച്ചെ അഞ്ചരയോടെ പിറവം ഗാരേജിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ബസിനാണ് അപകടം സംഭവിച്ചത്. മുളന്തുരുത്തി കാരിക്കോട് വളവിലെത്തിയപ്പോൾ ബസിൻ്റെ മുന്നിലെ ഇടത് വശത്തെ ടയർ പൂർണ്ണമായും ഊരിമാറുകയായിരുന്നു.(Tire of KSRTC bus carrying more than 30 passengers fell off)
ടയർ ഊരിപ്പോയതോടെ നിയന്ത്രണം നഷ്ടപ്പെട്ട...
അഹമ്മദാബാദ്: കുടുംബജീവിതത്തിലെ ചെറിയ തർക്കങ്ങളോ ഭർത്താവിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഒറ്റപ്പെട്ട പ്രവൃത്തികളോ ആത്മഹത്യാ പ്രേരണാക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഭാര്യ സ്വന്തം വീട്ടിൽ ഒരു ദിവസം കൂടുതൽ താമസിച്ചതിന്റെ പേരിൽ ഭർത്താവ് അടിച്ചു എന്നത് ക്രൂരതയുടെ പരിധിയിൽ വരില്ലെന്ന് കോടതി നിരീക്ഷിച്ചു. 23 വർഷം മുൻപ് സെഷൻസ് കോടതി ശിക്ഷിച്ച പ്രതിയെ വെറുതെ വിട്ടുകൊണ്ടാണ് ജസ്റ്റിസ്...
ന്യൂഡൽഹി: ഗോസംരക്ഷകൻ ബിട്ടു ബജ്‌റംഗി വിവാഹത്തട്ടിപ്പിനിരയായി. വിവാഹം നടത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് അയൽക്കാരന്റെ ബന്ധുവും കൂട്ടാളികളും ചേർന്ന് 30,000 രൂപ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തിൽ ബിട്ടു ബജ്‌റംഗിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Haryana cow vigilante Bittu Bajrangi falls victim to marriage scam)
വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ബിട്ടു, അയൽക്കാരന്റെ ബന്ധുവായ ബണ്ടി...
ഭോപ്പാൽ: മധ്യപ്രദേശിൽ വോട്ടർ പട്ടിക ശുദ്ധീകരണത്തിനായുള്ള എസ്.ഐ.ആർ നടപടികൾ പൂർത്തിയായപ്പോൾ പട്ടികയിൽ നിന്ന് പുറത്തായത് 34.25 ലക്ഷം വോട്ടർമാർ. ശനിയാഴ്ച പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിലാണ് വോട്ടർമാരുടെ എണ്ണത്തിൽ ഈ വൻ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായ രീതിയിൽ ഛത്തീസ്ഗഢിലും 25 ലക്ഷത്തോളം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി.(34 lakh people left out in voter...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് തനിക്കുണ്ടായിരുന്ന മുൻധാരണകൾ തിരുത്തപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി ആരിഫ് മുഹമ്മദ് ഖാൻ. ഗോധ്ര സംഭവത്തിന് പിന്നാലെ നരേന്ദ്ര മോദിയുടെ നിശിത വിമർശകനായിരുന്നു താനെന്നും എന്നാൽ ഗുജറാത്തിൽ നേരിട്ട് ചിലവഴിച്ച നാല് മാസങ്ങൾ ആ കാഴ്ചപ്പാട് പൂർണ്ണമായും മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.(PM Modi is the most misunderstood person, says Arif...
കൊച്ചി: സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു വിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹർജിയിൽ വിധി പുറപ്പെടുവിച്ചത്.(Headmistress wearing churidar was stopped at school gate, High...
എറണാകുളം: വാളകം കുന്നയ്ക്കാൽ നെടുങ്ങാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന മുഖാഭരണത്തിലെ സ്വർണ്ണഭാഗം മോഷ്ടിക്കപ്പെട്ടു. സംഭവത്തിൽ ക്ഷേത്രസമിതിയുടെയും ഊരാഴ്മയുടെയും പരാതിയിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.(Theft at Nedungal Sree Krishna Swamy Temple)
മുഖാഭരണത്തിന്റെ കിരീടം വെള്ളിയും ചെവികൾ പിച്ചളയുമാണ്. ഇതിൽ സ്വർണ്ണത്തിൽ തീർത്ത ഭാഗം മാത്രമാണ് മോഷ്ടാക്കൾ കവർന്നത്. മുഖക്കാപ്പിലെ ഇടതുകണ്ണിന്റെ...
തിരുവനന്തപുരം: നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം റോഡിന് കുറുകെ കിടന്ന ഇലക്ട്രിക് ലൈനിൽ ബൈക്ക് കുരുങ്ങി യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരംകുളം സ്വദേശി രാജേന്ദ്രനാണ് പരിക്കേറ്റത്. ഇദ്ദേഹത്തോടൊപ്പം ബൈക്കിലുണ്ടായിരുന്ന മകൻ അരുണിന് നിസ്സാര പരിക്കേറ്റു.(ഇലക്ട്രിക് ലൈനിൽ കുരുങ്ങി: ബൈക്ക് യാത്രക്കാരന് പരിക്കേറ്റു (Biker injured after getting entangled in electric line)
നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം...
കോട്ടയം: തന്ത്രിയുടെ അറസ്റ്റ് സർക്കാർ പ്രതികാരമാണെന്ന ആരോപണങ്ങളിൽ ഇടപെടാനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.(G Sukumaran Nair clarifies stance on Thantri's arrest in Sabarimala gold theft case)
സ്വർണ്ണം എവിടെ പോയി എന്നതാണ് കണ്ടുപിടിക്കേണ്ടത്. എല്ലാവരും പറയുന്ന കാര്യങ്ങളിൽ വ്യക്തത വരാൻ...