Kiran Kumar

AI ഉച്ചകോടി പ്രതിഷേധം: ഉദയ് ഭാനു ചിബ് അറസ്റ്റിൽ | AI...

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന ആഗോള എഐ ഉച്ചകോടിയിൽ ഷർട്ടൂരി പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് പിടിയിലായി. ഇന്നലെ രാത്രി മുതൽ തുടർന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എഴായി ഉയർന്നു.(AI Summit protest, Uday Bhanu...

തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ നടപടികളുമായി കാനഡ | Tahawwur Rana

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ കനേഡിയൻ പൗരത്വം റദ്ദാക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് കാനഡ സർക്കാർ. ഫെബ്രുവരി 26-ന് ആരംഭിക്കുന്ന ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി കാനഡ സ്വീകരിച്ച ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായകമാകും.(Canada takes steps...

‘ഹീറോ’ ആകാൻ റെയിൽവേ ട്രാക്കിൽ പടക്കം വെച്ചു, വിവരം പോലീസിനെ അറിയിച്ചു:...

വഡോദര: റെയിൽവേ ട്രാക്കിൽ പടക്കം വെച്ച് അട്ടിമറി ശ്രമമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച വിമുക്ത ഭടൻ അറസ്റ്റിലായി. ജമ്മു കശ്മീർ സ്വദേശിയായ മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖിനെയാണ് വഡോദര പൊലീസ് പിടികൂടിയത്. ഗുജറാത്തിലെ ചരക്ക് ഗതാഗത ഇടനാഴിയിൽ നടന്ന സംഭവത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് ഇയാൾ തന്നെയായിരുന്നു സംഭവത്തിന് പിന്നിലെന്ന് വ്യക്തമായത്.(Ex army man arrested in...

കോഴിക്കോട് കോർപ്പറേഷനിൽ 16 കെട്ടിടങ്ങൾ ‘അൺഫിറ്റ്’: റിപ്പോർട്ട് നൽകിയത് 2024ൽ |...

കോഴിക്കോട്: നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിലെ 16 കെട്ടിടങ്ങൾ വാസയോഗ്യമല്ലെന്ന് കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗം റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് സൂചന. വലിയങ്ങാടിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് വീണ്ടും ചർച്ചയാകുന്നത്.(16 buildings in Kozhikode Corporation are unfit, says report) എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പരിശോധനയിൽ വലിയങ്ങാടി, പാളയം, കാരപ്പറമ്പ്, മെഡിക്കൽ കോളേജ് പരിസരം...

നീറ്റ് പരീക്ഷയ്ക്ക് പഠിക്കാൻ സമ്മർദ്ദം: ലഖ്‌നൗവിൽ പിതാവിനെ മകൻ വെടിവച്ചു കൊന്ന്...

ലഖ്‌നൗ: മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റിന്' തയ്യാറെടുക്കാൻ പിതാവ് നിരന്തരം സമ്മർദ്ദം ചെലുത്തിയതിൽ പ്രകോപിതനായി പത്തൊൻപതുകാരൻ പിതാവിനെ വെടിവെച്ചു കൊന്നു. ലഖ്‌നൗവിലെ വർധമാൻ പാത്തോളജി ഉടമയായ മാൻവേന്ദ്ര പ്രതാപ് സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അക്ഷത് പ്രതാപ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ഡ്രമ്മിലൊളിപ്പിച്ച നിലയിലായിരുന്നു.(Son shoots...

എപ്‌സ്റ്റീൻ ഫയൽസ്: ബ്രിട്ടൻ്റെ മുൻ US അംബാസഡർ പീറ്റർ മണ്ടേൽസൺ അറസ്റ്റിൽ...

ലണ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള വഴിവിട്ട ബന്ധങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബ്രിട്ടന്റെ മുൻ യുഎസ് അംബാസഡർ പീറ്റർ മണ്ടേൽസണെ ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുപദവി ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിനാണ് ലണ്ടനിലെ കാംഡെനിലുള്ള വസതിയിൽ നിന്ന് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.(Epstein Files, Former British Ambassador to the US Peter Mandelson...

നേപ്പാളിലെ ബസ് അപകടം: മരണ സംഖ്യ 19 ആയി; മരിച്ചവരിൽ വിദേശ...

കാഠ്‌മണ്ഡു: നേപ്പാളിലെ ധാഡിംഗ് ജില്ലയിലുണ്ടായ ബസ് അപകടത്തിൽ വിദേശ പൗരനടക്കം 19 പേർക്ക് ജീവൻ നഷ്ടമായി. നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്ന് ത്രിശൂലി നദിക്കരയിലെ ആഴമുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. 25 പേർക്ക് അപകടത്തിൽ പരിക്കേറ്റു.(Nepal bus accident, Death toll rises to 19) പൊഖാറയിൽ നിന്ന് തലസ്ഥാനമായ കാഠ്‌മണ്ഡുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസാണ്...

ഗൂഢാലോചനയും ഭരണഘടനാ ലംഘനവും: മുഹമ്മദ് യൂനുസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബംഗ്ലാദേശ് പ്രസിഡൻ്റ്...

ധാക്ക: ബംഗ്ലാദേശ് ഇടക്കാല സർക്കാർ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റേത് നിയമവിരുദ്ധമായ നടപടികളാണെന്ന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ. തന്നെ പ്രസിഡന്റ് പദവിയിൽ നിന്ന് നീക്കം ചെയ്യാൻ യൂനുസ് ഗൂഢാലോചന നടത്തിയതായും അദ്ദേഹം ആരോപിച്ചു. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ഭരണഘടനാ പദവിയിൽ തുടരുന്ന അവസാനത്തെ വ്യക്തിയാണ് ഷഹാബുദ്ദീൻ.(Bangladesh President makes serious revelations...

സ്‌കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മത്സ്യ-മാംസ വിൽപന പാടില്ല: നിരോധനവുമായി ബീഹാർ സർക്കാർ...

പട്‌ന: ബിഹാറില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ആരാധനായലയങ്ങള്‍ക്കും സമീപം മാംസം, മത്സ്യം എന്നിവ വില്‍ക്കുന്നത് നിരോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ശുചിത്വം നിലനിര്‍ത്തുന്നതിന്റെയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ അറിയിച്ചു.(Bihar government to ban sale of fish and meat near schools and places...

‘സിനിമ നിർമ്മിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, കേരള സ്റ്റോറി കാണാൻ താൽപര്യമില്ല, തന്ത്രിയെ...

കൊച്ചി: വിവാദ സിനിമയായ 'ദി കേരള സ്റ്റോറി' കാണാൻ തനിക്ക് താല്പര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. സിനിമ നിർമ്മിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഇഷ്ടമുള്ളവർക്ക് അത് കാണാമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(Rajeev Chandrasekhar says he doesn't want to watch The Kerala Story 2) ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ...