Kiran Kumar

ഗംഗാ നദിയിൽ ഇഫ്താർ വിരുന്ന്: ബിരിയാണി അവശിഷ്ടം നദിയിൽ തള്ളിയ 14...

വാരാണസി: പുണ്യനദിയായ ഗംഗയിൽ ബോട്ടിലിരുന്ന് ഇഫ്താർ വിരുന്ന് നടത്തുകയും ഭക്ഷണാവശിഷ്ടങ്ങൾ നദിയിലേക്ക് എറിയുകയും ചെയ്ത സംഭവത്തിൽ ഉത്തർപ്രദേശിൽ 14 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നാരോപിച്ചാണ് ചൊവ്വാഴ്ച ഇവരെ പിടികൂടിയത്. ഗംഗാ നദിയിൽ ഇവർ വിരുന്ന് നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.(14 arrested for holding iftar...

നിയമസഭാ തെരഞ്ഞെടുപ്പ്: പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതാവസ്ഥ | Eldhose Kunnappilly

തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ പെരുമ്പാവൂർ മണ്ഡലത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം കോൺഗ്രസിനുള്ളിൽ മുറുകുന്നു. എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നത് ചൂണ്ടിക്കാട്ടി ഹൈക്കമാൻഡ് സീറ്റ് നൽകുന്നതിൽ വിമുഖത പ്രകടിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. (Assembly elections, Uncertainty over Eldhose Kunnappilly's candidacy) ഈ മാസം 26-ന് കോടതി കേസ് പരിഗണിക്കുമ്പോൾ പ്രതികൂല പരാമർശങ്ങൾ ഉണ്ടാകുമോ എന്ന...

‘രാജിവച്ചത് നന്നായി’: US ഭീകരവിരുദ്ധ സെൻ്റർ മേധാവിയുടെ രാജിയിൽ ട്രംപ് |...

വാഷിങ്ടൺ: ഇറാനുമായുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് യുഎസ് നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ ജോ കെന്റ് സ്ഥാനം രാജിവെച്ചു. ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ ദേശീയ താൽപ്പര്യങ്ങൾക്കും സുരക്ഷയ്ക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പടിയിറങ്ങിയത്. ഇറാൻ യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോ കെന്റ്.(Good...

‘ജനങ്ങൾ പരിഭ്രാന്തർ ആകേണ്ടതില്ല’: LPG പ്രതിസന്ധിയിൽ കേന്ദ്രം | LPG

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയിലെ ഊർജ്ജ ഇറക്കുമതിയെ ബാധിക്കുന്നുണ്ടെങ്കിലും ഗാർഹിക എൽപിജി വിതരണം തടസ്സമില്ലാതെ തുടരുമെന്ന് കേന്ദ്ര സർക്കാർ. ഗ്യാസ് ഏജൻസികളിൽ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരായി അധിക ബുക്കിംഗ് നടത്തേണ്ടതില്ലെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു. (People need not panic, Centre on LPG crisis ) എന്നാൽ,...

‘ഇരകൾക്കുള്ള നഷ്ടപരിഹാരം വൈകരുത്’: ട്രഷറിയിൽ നിന്നായാലും തുക നൽകണമെന്ന് ഹൈക്കോടതി | Victim...

കൊച്ചി: ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിൽ ഇരകളാക്കപ്പെട്ടവർക്ക് വിക്ടിം കോംപൻസേഷൻ സ്കീം പ്രകാരം നൽകേണ്ട ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് സർക്കാർ ഇത് വൈകിക്കരുത്. ആവശ്യമെങ്കിൽ ട്രഷറി അക്കൗണ്ടിൽ നിന്ന് നേരിട്ട് തുക നൽകാൻ നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ...

‘ധീരരായ ജനങ്ങൾക്ക്..’ : ഇറാൻ ജനതയ്ക്ക് പുതുവത്സരാശംസകൾ നേർന്ന് നെതന്യാഹു |...

ടെൽ അവിവ്: പേർഷ്യൻ പുതുവത്സരാഘോഷമായ നൗറൂസിന് മുന്നോടിയായി ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിലെ ഭരണകൂടത്തെ മാറ്റിനിർത്തിക്കൊണ്ട് അവിടുത്തെ സാധാരണ ജനങ്ങളെ ലക്ഷ്യം വെച്ചാണ് നെതന്യാഹുവിന്റെ സന്ദേശം. ഇരുട്ടിനെ വെളിച്ചം കീഴടക്കുമെന്ന ഇറാനിയൻ വിശ്വാസത്തെ പരാമർശിച്ച അദ്ദേഹം, വരാനിരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ വർഷമാകട്ടെ എന്നും ആശംസിച്ചു.(Netanyahu's Message For Brave...

കുറുനരിയുടെ ആക്രമണം: കരുമാല്ലൂരിൽ പോത്ത് പേവിഷബാധയേറ്റ് ചത്തു | Jackal

കൊച്ചി: കരുമാല്ലൂർ പുറപ്പിള്ളിക്കാവ് മുറിയാക്കൽ ഭാഗത്ത് പേവിഷബാധയേറ്റ് പോത്ത് ചത്തത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ രാവിലെയാണ് പോത്ത് ചത്തത്. കുറുനരിയുടെ കടിയേറ്റതിനെത്തുടർന്നാണ് പേവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.(Jackal attack, Buffalo dies of rabies) റോഡിനോട് ചേർന്നുള്ള തരിശുപാടത്താണ് പോത്തിനെ മേയാൻ വിട്ടിരുന്നത്. ഞായറാഴ്ച വൈകുന്നേരം മുതൽ പോത്ത് അസാധാരണമായി പെരുമാറുകയും നിർത്താതെ കരയുകയും ചെയ്തിരുന്നു....

G സുധാകരനെതിരായ CPM റാലി: 500 പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു |...

-ആലപ്പുഴ: പാർട്ടി വിട്ട മുതിർന്ന നേതാവ് ജി. സുധാകരനെതിരെ സി.പി.എം. സംഘടിപ്പിച്ച ബഹുജന പ്രകടനത്തിന് പൊലീസിന്റെ പൂട്ട്. അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഉൾപ്പെടെ പ്രകടനം നടത്തിയ 500 സി.പി.എം. പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊതുവഴിയിൽ ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.(CPM rally against G Sudhakaran, Police register case against...

‘സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും’: കമൽ ഹാസൻ | Pinarayi...

തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും വിജയാശംസകൾ നേർന്ന് തമിഴ് സൂപ്പർതാരം കമൽ ഹാസൻ. സഖാവ് പിണറായി വിജയൻ വിജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും അദ്ദേഹത്തിന്റെ വിജയം കേരളത്തിന്റെ വിജയമാണെന്നും കമൽ ഹാസൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.(Kamal Haasan says Let Comrade Pinarayi Vijayan...

ഡ്രോൺ ആക്രമണം: ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം കൊച്ചിയിൽ തിരിച്ചിറക്കി |...

കൊച്ചി: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആക്രമണത്തെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. ഇതേത്തുടർന്ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം പാതിവഴിയിൽ നിന്ന് കൊച്ചിയിലേക്ക് തന്നെ മടങ്ങി. (Dubai-bound Emirates flight returns to Kochi) ഇന്നലെ പുലർച്ചെ 4.30-ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്‌സിന്റെ ഇകെ 533 വിമാനമാണ് ദുബായിൽ ഇറങ്ങാൻ ഒരു മണിക്കൂർ...