Jithin

സ്ഥാനാർത്ഥി നിർണ്ണയം: KPCC തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്; സിറ്റിങ് MLAമാരുടെ...

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കുന്നതിലടക്കം നിർണ്ണായകമായ ചർച്ചകൾ യോഗത്തിലുണ്ടാകും. ഇന്നു മുതൽ വ്യാഴാഴ്ച വരെ ജില്ല തിരിച്ചുള്ള കൂടിക്കാഴ്ചകളാണ് നിശ്ചയിച്ചിരിക്കുന്നത്.(Candidate selection, KPCC election committee meeting today)സിറ്റിങ് എംഎൽഎമാരെ ഭൂരിഭാഗം പേരെയും...

നിയമസഭ ഇന്ന് വീണ്ടും ചേരും: ശബരിമല സ്വർണ്ണക്കൊള്ളയും ഫണ്ട് വിവാദവും സർക്കാരിനെതിരെ...

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സഭയിൽ വിവിധ വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടാണ് പ്രതിപക്ഷം എത്തുന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്നും തുടരും.(Kerala Assembly to reconvene today, Opposition to use Sabarimala gold theft and fund controversy as...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുരാരി ബാബുവിന് ED സമൻസ് ഇന്ന് നൽകിയേക്കും...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് മുരാരി ബാബുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യാൻ വിളിച്ചേക്കും. കേസിലെ പ്രധാന പ്രതികളിലൊരാളായ മുരാരി ബാബുവിന് ഇഡി ഇന്ന് സമൻസ് കൈമാറുമെന്നാണ് സൂചന.(Sabarimala gold theft case, ED summons to Murari Babu likely today)എസ്ഐടി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും മുരാരി...

ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്; നിർണ്ണായക റിപ്പോർട്ട്...

കോഴിക്കോട്: സ്വകാര്യ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിലൂടെ യുവാവിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും, തുടർന്ന് യുവാവ് ആത്മഹത്യ ചെയ്യുകയും ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി വരും. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിക്കുക.(Court verdict on Shimjitha's bail plea today)കോഴിക്കോട് സ്വദേശി...

നാളെ ബാങ്ക് പണിമുടക്ക്; അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ച നടപ്പാക്കാത്തതിൽ പ്രതിഷേധം,...

ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് നാളെ (ജനുവരി 27, ചൊവ്വാഴ്ച) നടക്കും. ബാങ്കുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കണമെന്ന ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ ഇന്ന് നടന്ന രണ്ടാം ഘട്ട...

ആറ്റിങ്ങലിൽ വയോധികനെ വീടിന് സമീപത്തെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി |...

തിരുവനന്തപുരം: ആറ്റിങ്ങൽ ആലംകോട് സ്വദേശിയായ വയോധികനെ വീടിന് സമീപത്തെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലംകോട് സ്വദേശി മജീദ് (68) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.സംഭവമറിഞ്ഞ് നഗരൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. മരണകാരണം നിലവിൽ വ്യക്തമല്ല. ശാരീരിക അസ്വസ്ഥതകൾ മൂലമുള്ള സ്വാഭാവിക മരണമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന്...

കരുനാഗപ്പള്ളിയിൽ വൻ ലഹരിവേട്ട: എംഡിഎംഎയും കഞ്ചാവും പിടികൂടി; റെയ്ഡിനെത്തിയത് നായകളുടെ കാവൽ...

കൊല്ലം: കരുനാഗപ്പള്ളി മെഴുവേലിയിൽ വാടകവീട് കേന്ദ്രീകരിച്ച് നടത്തിവന്ന ലഹരിവിൽപന കേന്ദ്രം കൊല്ലം എക്സ്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് തകർത്തു. പരിശോധനയിൽ 15 ഗ്രാം എംഡിഎംഎയും (MDMA) 1.5 കിലോ കഞ്ചാവും പിടിച്ചെടുത്തു. കുലശേഖരപുരം സ്വദേശി അനസിന്റെ വാടകവീട്ടിലായിരുന്നു റെയ്ഡ്.ലഹരിമരുന്നിന് പുറമെ വീടിനുള്ളിൽ നിന്ന് പിസ്റ്റൾ, വടിവാളുകൾ, മഴു തുടങ്ങിയ മാരകായുധങ്ങളും എക്സൈസ് സംഘം...

ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിന് പോയി; അഞ്ചൽ ഇ.എസ്.ഐയിൽ പ്രതിഷേധം,...

അഞ്ചൽ: കൊല്ലം അഞ്ചലിലെ ഇ.എസ്.ഐ ആശുപത്രിയിൽ ഡോക്ടറും ജീവനക്കാരും കൂട്ടത്തോടെ വിവാഹത്തിന് പോയതിനെത്തുടർന്ന് ആശുപത്രി പ്രവർത്തനം സ്തംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഹാജർ ബുക്കിൽ ഒപ്പിട്ട ശേഷം ഡോക്ടർ ഉൾപ്പെടെ 18 ജീവനക്കാർ വിവാഹത്തിൽ പങ്കെടുക്കാൻ പോയെന്നാണ് രോഗികളുടെയും നാട്ടുകാരുടെയും ആരോപണം.ചികിത്സ തേടിയെത്തിയ നിരവധി രോഗികൾ ആശുപത്രിക്ക് മുന്നിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. പ്രതിഷേധവുമായി...

ബദരീനാഥിലും കേദാർനാഥിലും അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക്; നടപ്പിലാക്കാൻ ക്ഷേത്ര സമിതിയുടെ തീരുമാനം...

ന്യൂഡൽഹി: ഹിമാലയൻ തീർത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥിലും കേദാർനാഥിലും അഹിന്ദുക്കൾക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ ക്ഷേത്ര ഭരണസമിതി (BKTC) തീരുമാനിച്ചു. ചതുർധാം യാത്രയുടെ ഭാഗമായ ഈ ക്ഷേത്രങ്ങളുടെ പവിത്രതയും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബി.കെ.ടി.സി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി അറിയിച്ചു.ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ കീഴിലുള്ള മറ്റ് 45-ഓളം ക്ഷേത്രങ്ങളിലും ഈ വിലക്ക് ബാധകമാക്കാനാണ് നീക്കം....

കുവൈത്തിൽ ബാഡ്മിന്റൺ കളിക്കിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തിൽ (38) ആണ് മരിച്ചത്. റിഗയിൽ വെച്ച് സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെയായിരുന്നു അന്ത്യം.കളിക്കിടെ പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുടുംബം: ഭാര്യ സജീറ കുവൈത്ത് യുണൈറ്റഡ് ഇന്ത്യൻ...