Jithin

ഉജ്ജൈനിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു; വീടുകളും കടകളും തകർത്തു, 20...

ഉജ്ജൈൻ: മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിലുള്ള തരന നഗരത്തിൽ യുവാവിന് മർദനമേറ്റതിനെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ സാമുദായിക സംഘർഷം. അക്രമി സംഘം ബസിന് തീവെക്കുകയും വീടുകളും കടകളും തകർക്കുകയും ചെയ്തു. സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. നിലവിൽ പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.(Communal clash in Ujjain, Bus set on fire) ഉജ്ജൈൻ ജില്ലാ ആസ്ഥാനത്ത്...

വിഴിഞ്ഞത്ത് ഇന്ന് ചരിത്ര കുതിപ്പ് : തുറമുഖം രണ്ടാം ഘട്ട നിർമ്മാണത്തിലേക്ക്,...

തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും.(Vizhinjam Port enters second phase of construction today) തുറമുഖത്തിന്റെ സമ്പൂർണ...

കരുതലോടെ കരുത്തോടെ മുന്നോട്ട്, പെൺകരുത്തിനായ് കൈകോർക്കാം; ഇന്ന് ദേശീയ ബാലിക ദിനം...

എല്ലാ വർഷവും ജനുവരി 24 ഇന്ത്യ ദേശീയ ബാലിക ദിനമായി ആചരിക്കുന്നു. നമ്മുടെ സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കുവാനും അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവൽക്കരിക്കാനും, ഓരോ പെൺകുട്ടിയെയും  ശാക്തീകരിക്കേണ്ടതിന്‍റെ ആവശ്യകതയുമാണ് ഓരോ ബാലിക ദിനവും മുന്നോട്ടു വയ്ക്കുന്നത്.(National Girl Child Day 2025) 2008 മുതലാണ് ഇന്ത്യ ദേശീയ ബാലിക ദിനം ആചരിച്ച് തുടങ്ങിയത്....

കത്വയിൽ ജെയ്‌ഷെ ഭീകരനെ വധിച്ചു; സൈന്യത്തിന്റെ തിരച്ചിൽ തുടരുന്നു | Jaish-e-Mohammed...

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പാകിസ്താൻ ഭീകരനെ സുരക്ഷാസേന വധിച്ചു. സി.ആർ.പി.എഫും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വിജയം. കൊല്ലപ്പെട്ടത് ജെയ്‌ഷെ മുഹമ്മദ് ഭീകരനാണെന്ന് ജമ്മു ഐ.ജി ബി.എസ് ടുട്ടി സ്ഥിരീകരിച്ചു. കത്വ ജില്ലയിലെ ബില്ലാവർ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് സേന തിരച്ചിൽ...

ഗണപതിയും സാഗർ സൂര്യയും ഒന്നിക്കുന്ന ‘പ്രകമ്പനം’: വൈറലായി ഹനാൻ ഷായുടെ “വയോജന...

കൊച്ചി: ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹൊറർ കോമഡി ചിത്രം ‘പ്രകമ്പന’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഹനാൻ ഷാ ആലപിച്ച “വയോജന സോമ്പി” (Vayojana Zombie) എന്ന ഗാനമാണ് റിലീസ് ചെയ്തത്. സുഹൈൽ കോയയുടെ വരികൾക്ക് ബിബിൻ അശോകാണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിലെ സോമ്പി പ്രമേയത്തെ സൂചിപ്പിക്കുന്ന വ്യത്യസ്തമായ ശൈലിയിലുള്ള ഈ...

ലോകകപ്പിന് മുൻപ് ന്യൂസിലൻഡിന് തിരിച്ചടി; ആദം മിൽനെ പുറത്ത്, പകരം കൈൽ...

വെല്ലിംഗ്ടൺ: അടുത്ത മാസം (ഫെബ്രുവരി 2026) ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന് തൊട്ടുമുൻപ് ന്യൂസിലൻഡ് നിരയിൽ മാറ്റം. പരിക്കേറ്റ ഫാസ്റ്റ് ബൗളർ ആദം മിൽനെ ടൂർണമെന്റിൽ നിന്ന് പുറത്തായി. പകരം യാത്രാ റിസർവ് (Travelling Reserve) ആയി ടീമിനൊപ്പമുണ്ടായിരുന്ന കൈൽ ജാമിസണെ ഔദ്യോഗികമായി 15 അംഗ ടീമിൽ ഉൾപ്പെടുത്തി.ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ടി20...

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് നിയമനം | Apply Now

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിൽ താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 179 ദിവസത്തേക്ക് 900 രൂപ ദിവസ വേതനത്തിൽ നിയനം നടത്തുന്നു. എക്കണോമിക്സ്/ കൊമേഴ്സ്/ ഗണിതം/ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദമാണ് യോഗ്യത. സ്‌പ്രെഡ്‌ഷീറ്റ് ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നടത്താൻ കഴിവുള്ളവർക്കും വെബ്സൈറ്റ് ഡിസൈൻ, ഡേറ്റാബേസ് മാനേജ്മെന്റ് എന്നിവയിൽ വൈദഗ്ധ്യം ഉള്ളവർക്കും...

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ചണ്ഡിഗഢിന് 277 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ചണ്ഡിഗഢ് ശക്തമായ നിലയിൽ. ആദ്യ ഇന്നിങ്സിൽ 416 റൺസെടുത്ത ചണ്ഡിഗഢ്, 277 റൺസിൻ്റെ ലീഡ് സ്വന്തമാക്കി. തുട‍ർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ്.സ്കോർ - ഒന്നാം ഇന്നിങ്സ് - കേരളം 139, ചണ്ഡിഗഢ് -...

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുരസ്‌കാരം

കൊച്ചി: വിംഗ്‌സ് ഇന്ത്യ 2026ല്‍ എയര്‍ലൈന്‍ വിഭാഗം വിജയിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേന്ദ്ര വ്യോമയാന മന്ത്രാലയം, ഫിക്കി, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായി ഹൈദരാബാദില്‍ സംഘടിപ്പിക്കുന്ന വിംഗ്‌സ് ഇന്ത്യ 2026ല്‍ പുരസ്‌കാരം സമ്മാനിക്കും. മികച്ച യാത്രാനുഭവം, കൂടുതല്‍ കണക്ടിവിറ്റി, മെച്ചപ്പെട്ട സേവനങ്ങള്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം, നവീകരണം തുടങ്ങിയ...

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്‌ലാൻഡ്

കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്‍റെ ഇന്ത്യന്‍ പതാകവാഹക കമ്പനിയും രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളുമായ അശോക് ലേയ്‌ലാൻഡിൻറെ ഏറ്റവും പ്രശസ്തമായ രണ്ട് ട്രക്ക് മോഡലുകളായ ടോറസ്, ഹിപ്പോ എന്നിവ വീണ്ടും വിപണിയില്‍ അവതരിപ്പിച്ചു. ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ പരിഷ്കരിച്ച ടോറസ് ഉയര്‍ന്ന കുതിരശക്തിയുള്ള ടിപ്പര്‍ വിഭാഗത്തെയും, ഹിപ്പോ ട്രെയിലര്‍ ട്രാക്ടര്‍ വിഭാഗത്തെയുമാണ്...