Aiswarya

പുതിയ പരിശീലകനെ തേടി അഫ്ഗാനിസ്ഥാൻ; ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ നൽകാൻ...

കാബൂൾ: ട്വന്റി20 ലോകകപ്പിൽ നിന്ന് അഫ്ഗാനിസ്ഥാൻ പുറത്തായതിന് പിന്നാലെ ഹെഡ് കോച്ച് ജോനാഥൻ ട്രോട്ട് രാജിവെച്ചതോടെ പുതിയ പരിശീലകനായുള്ള തിരച്ചിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (Afghanistan Cricket Board ) ഊർജ്ജിതമാക്കി. പുതിയ പരിശീലകൻ ഓഫ് സീസൺ സമയത്ത് അഫ്ഗാനിസ്ഥാനിൽ തന്നെ താമസിച്ച് അവിടുത്തെ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളെ നിരീക്ഷിക്കണമെന്ന കർശന നിബന്ധനയാണ് ബോർഡ്...

രാഷ്ട്രീയത്തിൽ ഇരട്ടത്താപ്പോ? ‘ധുരന്ധറി’നെ വിമർശിച്ച ഹൃത്വിക് ‘ഓ റോമിയോ’യെ പുകഴ്ത്തിയതിൽ ആരാധകർക്ക്...

മുംബൈ: ഷാഹിദ് കപൂർ നായകനായ പുതിയ ചിത്രം 'ഓ റോമിയോ'യെ പുകഴ്ത്തി രംഗത്തെത്തിയ ഹൃത്വിക് റോഷന് സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസം (Hrithik Roshan Trolled For O'Romeo Review). ഷാഹിദ് ഈ വിഭാഗം സിനിമകളിൽ ഏറ്റവും മികച്ചവനാണെന്നും സിനിമയിലെ 'റണ്ണിംഗ് ഇൻ സർക്കിൾസ്' ആക്ഷൻ ഗംഭീരമാണെന്നുമാണ് ഹൃത്വിക് എക്‌സിൽ കുറിച്ചത്. എന്നാൽ, അടുത്തിടെ...

ഡൽഹിയിൽ അതിവേഗത്തിൽ വന്ന കാറിടിച്ച് ഡെലിവറി ബോയ്ക്ക് ദാരുണാന്ത്യം; ഡ്രൈവർ പിടിയിൽ...

ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ സുഭാഷ് നഗർ മേഖലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഡെലിവറി ബോയ് കൊല്ലപ്പെട്ടു (Speeding Car Hits Delivery Boy). പുലർച്ചെ ഏകദേശം 3:00 മണിയോടെയാണ് അമിതവേഗത്തിലെത്തിയ കാർ യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്. സംഭവസ്ഥലത്തുതന്നെ ഇദ്ദേഹം മരണപ്പെട്ടതായി ഡൽഹി പോലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ കാർ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യ്തു. ജോലി കഴിഞ്ഞ്...

പെട്രോൾ പമ്പിൽ പുകവലിക്കരുതെന്ന് പറഞ്ഞു, പ്രകോപിതനായി പെട്രോൾ ടാങ്കിലേക്ക് ലൈറ്റർ എറിഞ്ഞു;...

റായ്പൂർ: പെട്രോൾ പമ്പിൽ പുകവലിക്കുന്നത് തടഞ്ഞ ജീവനക്കാരനോടുള്ള വിരോധത്തിൽ ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക് കത്തുന്ന ലൈറ്റർ വലിച്ചെറിഞ്ഞ് തീപിടുത്തമുണ്ടാക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ (Raipur Petrol Pump Arson Attempt). റായ്പൂരിലെ ഉർല മേഖലയിലുള്ള സംഗീത ഫ്യൂവൽസ് പെട്രോൾ പമ്പിൽ ഫെബ്രുവരി 18-നാണ് നടുക്കുന്ന ഈ സംഭവമുണ്ടായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബീർഗാവ്...

19 വർഷത്തിന് ശേഷം ഷക്കീറ വീണ്ടും ഇന്ത്യയിലേക്ക്; മുംബൈയിലും ഡൽഹിയിലും...

ന്യൂഡൽഹി: ആഗോള പോപ്പ് സംഗീത ഇതിഹാസവും ഗ്രാമി അവാർഡ് ജേതാവുമായ ഷക്കീറ ഇന്ത്യയിൽ സംഗീത പരിപാടികൾ അവതരിപ്പിക്കാനൊരുങ്ങുന്നു (Shakira India Tour). 2026 ഏപ്രിലിൽ മുംബൈയിലും ഡൽഹിയിലുമാണ് പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. സോമാറ്റോയുടെ കീഴിലുള്ള 'ഫീഡിങ് ഇന്ത്യ' എന്ന സന്നദ്ധ സംഘടന സംഘടിപ്പിക്കുന്ന സംഗീത നിശയുടെ ഭാഗമായാണ് ഷക്കീറ എത്തുന്നത്. ഇന്ത്യയിലെ പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കുക...

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം; മുതിർന്ന അമ്പയർക്ക് ദാരുണാന്ത്യം | Umpire...

കാൺപൂർ: ഉത്തർപ്രദേശിലെ ഉന്നാവോ സപ്രു സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തേനീച്ച ആക്രമണത്തിൽ മുതിർന്ന അമ്പയർ മാണിക് ഗുപ്ത (65) അന്തരിച്ചു (Umpire Manik Gupta Bee Attack Death). ബുധനാഴ്ച ഉച്ചയ്ക്ക് കാൺപൂർ ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള അണ്ടർ-13 ലീഗ് മത്സരത്തിനിടെയായിരുന്നു അപകടം ഉണ്ടായത്. തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണുപോയ...

‘വോട്ടർ പട്ടികയെച്ചൊല്ലി തുടരുന്ന തർക്കം നിർഭാഗ്യകരം;’ബംഗാളിലെ വോട്ടർ പട്ടിക പുതുക്കലിനായി ജുഡീഷ്യൽ...

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള പ്രത്യേക തീവ്ര പരിഷ്‌കരണ നടപടികൾക്കായി ജുഡീഷ്യൽ ഓഫീസർമാരെ വിട്ടുനൽകാൻ കൽക്കട്ട ഹൈക്കോടതിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു (Supreme Court West Bengal Voter Roll Clean Up). മമത ബാനർജി സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ വോട്ടർ പട്ടികയെച്ചൊല്ലി തുടരുന്ന തർക്കം നിർഭാഗ്യകരമാണെന്നും ഇരു ഭരണഘടനാ...

AI ഉച്ചകോടിയിൽ യൂത്ത് കോൺഗ്രസിന്റെ ഷർട്ടില്ലാ പ്രതിഷേധം; കോൺഗ്രസിന്റേത് ധിക്കാരമെന്ന് പീയൂഷ്...

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടക്കുന്ന ആഗോള AI ഇംപാക്ട് ഉച്ചകോടിക്കിടെ ഷർട്ടുകൾ അഴിച്ചുമാറ്റി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ (Youth Congress Shirtless Protest AI Summit). അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും കോൺഗ്രസിന്റെ അഹങ്കാരവും നിരാശയുമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര...

99-കാരിയുടെ ശവശരീരം ഇരുമ്പ് പെട്ടിക്കുള്ളിൽ; പഞ്ചാബിനെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി തിരച്ചിൽ...

ഹോഷിയാർപൂർ: ഹോഷിയാർപൂരിലെ ചബ്ബേവാൾ മേഖലയിലെ ഭാം ഗ്രാമത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 99 വയസ്സുകാരി ജോഗീന്ദർ കൗറിനെയാണ് മോഷണശ്രമത്തിനിടെ ക്രൂരമായി കൊലപ്പെടുത്തിയത് (Punjab 99 Year Old Woman Murder). കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് ജോഗീന്ദർ കൗറിന്റെ മൃതദേഹം അവരുടെ വീട്ടിലെ ഇരുമ്പ് പെട്ടിക്കുള്ളിൽ കണ്ടെത്തിയത്. പ്രതിക്കായി പോലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു. ജോഗീന്ദർ കൗറിന്റെ തലയിൽ...

ചായ ഉണ്ടാക്കാൻ ഉറക്കത്തിൽ നിന്ന് വിളിച്ചതിന് തർക്കം; ഉത്തർപ്രദേശിൽ സഹോദരനെ...

ത്സാൻസി: ചായ ഉണ്ടാക്കാൻ ഉറക്കത്തിൽ നിന്ന് വിളിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മൂത്ത സഹോദരനെ കോടാലികൊണ്ട് വെട്ടിക്കൊന്ന യുവാവ് പിടിയിൽ (UP Man Kills Brother Over Tea Argument). ഉത്തർപ്രദേശിലെ ത്സാൻസിയിൽ ഫെബ്രുവരി പത്തിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹം വീടിന്റെ മുറ്റത്ത് ആറടി താഴ്ചയുള്ള കുഴിയിൽ കുഴിച്ചുമൂടി. മുസാരിബ്...