ന്യൂഡൽഹി: രാജ്യത്തുടനീളം നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കുന്ന ഐവിഎഫ് (VF Clinic Regulation) ക്ലിനിക്കുകളുടെയും എആർടി (ART) കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താന്‍ ദേശീയ വനിതാ കമ്മീഷന് (NCW) സുപ്രധാന നീക്കം ആരംഭിച്ചു. ഈ കേന്ദ്രങ്ങളില്‍ വ്യാപകമായി നടക്കുന്ന ക്രമക്കേടുകളും ചൂഷണങ്ങളും കൃത്യമായി പരിശോധിക്കുന്നതിനായി ഡല്‍ഹി ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് ആശാ മേനോന് അധ്യക്ഷയായി ഒരു ഉന്നതതല വിദഗ്ധ സമിതിക്ക് വനിതാ കമ്മീഷൻ ഔദ്യോഗികമായി രൂപം നല്കി. വന്ധ്യതാ ചികിത്സ തേടിയെത്തുന്ന സ്ത്രീകളുടെ അടിസ്ഥാനപരമായ പ്രത്യുത്പാദന അവകാശം, വ്യക്തിപരമായ അന്തസ്സ്, ആരോഗ്യ സുരക്ഷ എന്നിവ എന്തുവിലകൊടുത്തും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
നിലവിൽ ഇത്തരം ചികിത്സാ കേന്ദ്രങ്ങളെ കൃത്യമായി നിയന്ത്രിക്കാന്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങളും വ്യവസ്ഥകളും ഒട്ടും പര്യാപ്തമല്ലെന്നാണ് ദേശീയ വനിതാ കമ്മിഷന്റെ പ്രാഥമിക വിലയിരുത്തല്‍. പല ക്ലിനിക്കുകളും കച്ചവടക്കണ്ണോടെ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍, രാജ്യത്തെ എല്ലാ ഐവിഎഫ് ക്ലിനിക്കുകള്‍ക്കും എആര്‍ടി കേന്ദ്രങ്ങള്‍ക്കുമായി കനത്ത നിയമപരമായ ബാധ്യതകളുള്ള പുതിയ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ (Guidelines) വനിതാ കമ്മീഷൻ ഉടന്‍ തന്നെ പുറത്തിറക്കും.
Story Summary: The National Commission for Women (NCW) has set up a high-level expert committee headed by retired Delhi High Court Judge Justice Asha Menon to strictly monitor and regulate IVF clinics and Assisted Reproductive Technology (ART) centres across the country. Evaluating that current laws are inadequate to curb malpractice at these centres, the commission aims to safeguard women’s reproductive rights, dignity, and safety through this move. The multidisciplinary panel includes experts from medicine, judiciary, forensics, and the health ministry, who will comprehensively review the legal, ethical, and medical frameworks of infertility treatments to formulate stringent new guidelines.

