Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala
HomeNationalഛത്തീസ്‌ഗഢിൽ പര്യവേക്ഷണത്തിനിടെ കണ്ടെത്തിയത് 5 വജ്രക്കല്ലുകൾ: മഹാസമുന്ദിൽ ഖനന പര്യവേഷണം ആവേശകരമായ...

ഛത്തീസ്‌ഗഢിൽ പര്യവേക്ഷണത്തിനിടെ കണ്ടെത്തിയത് 5 വജ്രക്കല്ലുകൾ: മഹാസമുന്ദിൽ ഖനന പര്യവേഷണം ആവേശകരമായ ഘട്ടത്തിൽ | Chhattisgarh Diamond Discovery

🎙️ Latest Podcast

റായ്പൂർ: ഛത്തീസ്‌ഗഢിലെ മഹാസമുന്ദ് ജില്ലയിൽ നടന്ന വജ്ര പര്യവേഷണ പദ്ധതിയിൽ നിർണ്ണായക നേട്ടം. സരായ്പാലി മേഖലയിലെ ബലോദ-ബെൽമുണ്ടി വജ്ര ബ്ലോക്കിൽ നടത്തിയ പരിശോധനയിൽ അഞ്ച് വജ്രങ്ങൾ കണ്ടെത്തി. എൻഎംഡിസി-സിഎംഡിസി ലിമിറ്റഡ് ആണ് ഇക്കാര്യം അറിയിച്ചത്.(Chhattisgarh Diamond Discovery At Mahasamund Baloda Belmundi Block)

മൊത്തം 1.22 കാരറ്റ് ഭാരമുള്ള അഞ്ച് വജ്രങ്ങളാണ് പരീക്ഷണാടിസ്ഥാനത്തിൽ ശേഖരിച്ച സാമ്പിളുകളിൽ നിന്ന് ലഭിച്ചത്. ഇതിൽ രണ്ട് എണ്ണം മികച്ച ഗുണനിലവാരമുള്ളവയും ബാക്കി മൂന്നെണ്ണം മറ്റ് വിഭാഗങ്ങളിൽപ്പെടുന്നവയുമാണ്. ഏകദേശം 200 ടണ്ണോളം ധാതു അടങ്ങിയ സാമ്പിളുകൾ ശാസ്ത്രീയമായി പരിശോധിച്ചാണ് ഈ കണ്ടെത്തൽ നടത്തിയത്.

സ്ട്രീം സെഡിമെന്റ് സാമ്പിളിംഗ്, ജിയോഫിസിക്കൽ സർവേകൾ, ഡ്രില്ലിംഗ് എന്നിവയിലൂടെയാണ് വജ്രത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഈ മേഖലയിൽ വജ്രശേഖരം ഉണ്ടെന്നതിന്റെ പ്രാഥമിക തെളിവാണ് ഇതെങ്കിലും, ഇത് വാണിജ്യാടിസ്ഥാനത്തിൽ ഖനനം ചെയ്യാൻ സാധിക്കുമോ എന്ന് ഉറപ്പിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ വ്യക്തമാക്കി. വജ്രങ്ങളുടെ അളവും ഗുണനിലവാരവും സാമ്പത്തിക സാധ്യതകളും വിലയിരുത്തുന്നതിനായി കൂടുതൽ പര്യവേഷണങ്ങൾ വരുംദിവസങ്ങളിൽ നടക്കും.

കണ്ടെത്തിയ വജ്രങ്ങൾ മധ്യപ്രദേശിലെ പന്നയിലുള്ള എൻഎംഡിസി ഫെസിലിറ്റിയിലേക്ക് സുരക്ഷാ ക്രമീകരണങ്ങളോടെ മാറ്റിയിട്ടുണ്ട്. സംസ്ഥാനത്തെ ഖനന മേഖലയ്ക്ക് വലിയ ഊർജ്ജം പകരുന്നതാണ് ഈ കണ്ടെത്തലെന്നും, ശാസ്ത്രീയമായ പര്യവേഷണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പ്രതികരിച്ചു.

Story Summary

A diamond exploration project in Chhattisgarh’s Mahasamund district has successfully recovered five diamonds weighing 1.22 carats from bulk samples in the Baloda-Belmundi block. While this discovery confirms diamond mineralisation in the region, experts state that further exploration is required to determine the commercial viability of the deposit.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.