കാട്ടാക്കട: കിളിമാനൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി (Kilimanoor student suicide Binoy Biju). കിളിമാനൂർ പേരൂർ ഉള്ളവനക്കുന്ന് അംബേദ്കർ ഉന്നതിയിൽ ബിജു മന്ദിരത്തിൽ ബിനോയ് ബിജു (17) ആണ് മരണപ്പെട്ടത്. ബിജു – സരിത ദമ്പതികളുടെ മകനാണ് ബിനോയ്.
കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ഞായറാഴ്ച പകൽ സമയത്ത് ഏറെ വൈകിയിട്ടും ബിനോയ് മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻതന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ബിനോയിയെ തൊട്ടടുത്തുള്ള പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴിമധ്യേ തന്നെ മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ മരണവിവരം അറിയിച്ചതിനെ തുടർന്ന് കിളിമാനൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary: A 17-year-old Plus Two student named Binoy Biju was found dead inside his house at Kilimanoor, Kattakada. Binoy, a student of Kilimanoor Government Higher Secondary School and son of Biju and Saritha, was found hanging after he didn’t step out of his room for a long time. Though he was rushed to the Parippally Medical College, his life could not be saved. Police have registered a case of unnatural death.

