തിരുവനന്തപുരം: കാര്യവട്ടത്ത് പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (Kariyavattom car death case). ചെമ്പഴന്തി അണിയൂർ സ്വദേശി രാജീവ് (50) ആണ് മരിച്ചത്. തിരുവനന്തപുരം കാര്യവട്ടം പേരൂർ ഭാഗത്തെ ഒരു ഗ്രൗണ്ടിന് സമീപമാണ് സംഭവം.
ഞായറാഴ്ച ഗ്രൗണ്ടിൽ കളിക്കാനായെത്തിയ കുട്ടികളാണ് കാറിനുള്ളിൽ ഒരാൾ അനക്കമില്ലാതെ കിടക്കുന്നത് ആദ്യം കണ്ടത്. കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് സമീപവാസികൾ ഉടൻ തന്നെ കഴക്കൂട്ടം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി കാറിന്റെ ഗ്ലാസ് തകർത്താണ് ഉള്ളിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് രാജീവ് മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. ശനിയാഴ്ച മുതൽ കാർ ഈ ഗ്രൗണ്ടിന് സമീപം പാർക്ക് ചെയ്തിട്ടിരിക്കുകയായിരുന്നു എന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. മരണകാരണം വ്യക്തമല്ല.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ്, തുടർന്ന് മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നറിയാൻ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കഴക്കൂട്ടം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary: A 50-year-old man named Rajeev, a native of Chempazhanthy, was found dead inside a parked car near a ground in Kariyavattom, Thiruvananthapuram. Children who came to play noticed the body, after which the Kazhakkoottam police arrived, broke the car window, and recovered the body for post-mortem analysis.

