തിരുവനന്തപുരം: നഗരത്തിലെ പ്രധാന വാട്ടർ അതോറിറ്റി പൈപ്പുകളിലെ അടിയന്തര അറ്റകുറ്റപ്പണികളും വാൽവ് മാറ്റിസ്ഥാപിക്കലും നടക്കുന്നതിനാൽ നാളെ (26.05.2026 – ചൊവ്വാഴ്ച) രാവിലെ 10 മണി മുതൽ നഗരത്തിലെ വിവിധയിടങ്ങളിൽ ജലവിതരണം പൂർണ്ണമായി തടസ്സപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു (Thiruvananthapuram water supply disruption May 26). കുമാരപുരം പൊതുജനം റോഡിലുള്ള 215 mm HDPE പൈപ്പിലെ പൊട്ടൽ പരിഹരിക്കൽ, മെഡിക്കൽ കോളജിന് സമീപത്ത് തകരാറിലായ 200 mm വാൽവ് പുതിയത് മാറ്റി സ്ഥാപിക്കൽ, മുറിഞ്ഞപാലം – മെഡിക്കൽ കോളേജ് പഴയ റോഡിലുള്ള 400 mm പ്രീമോ പൈപ്പിലെ വാട്ടർ ലീക്ക് പരിഹരിക്കൽ തുടങ്ങിയ സാങ്കേതിക തകരാറുകൾ അടിയന്തരമായി പരിഹരിക്കുന്നതിനാണ് ജലവിതരണം നിർത്തിവെയ്ക്കുന്നത്.
26.05.2026 (നാളെ) രാവിലെ 10:00 മണി മുതൽ ജലവിതരണം തടസ്സപ്പെടും. 27.05.2026 (ബുധനാഴ്ച) പകൽ 06:00 മണിക്ക് പൂർണ്ണ തോതിൽ പുനഃസ്ഥാപിക്കും എന്നുമാണ് കേരള വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുന്നത്.
ജലവിതരണം തടസ്സപ്പെടുന്ന പ്രധാന പ്രദേശങ്ങൾ:
താഴെ പറയുന്ന മേഖലകളിലെ ഉപഭോക്താക്കളെയാണ് ഈ ജലതടസ്സം നേരിട്ട് ബാധിക്കുക:
അമ്പലമുക്ക്, കവടിയാർ, കുറവൻകോണം, നന്ദൻകോട്
മരപ്പാലം, മുട്ടട, പട്ടം, മുറിഞ്ഞപാലം
മെഡിക്കൽ കോളേജ് പരിസരം, ഉള്ളൂർ, കൊച്ചുള്ളൂർ, ആക്കുളം, കുമാരപുരം
ഉപഭോക്താക്കൾ ശ്രദ്ധിക്കുക
ജലവിതരണം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിലെ മാന്യ ഉപഭോക്താക്കൾ ആവശ്യമായ കുടിവെള്ളം മുൻകൂട്ടി ശേഖരിച്ച് വെച്ച് വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും കേരള വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഹെൽപ്ലൈൻ വഴിയോ തദ്ദേശ സ്ഥാപനങ്ങൾ വഴിയോ ആവശ്യമെങ്കിൽ ടാങ്കർ വെള്ളത്തിനുള്ള സൗകര്യങ്ങൾ ക്രമീകരിക്കുന്നതാണ്.
Story Summary: Water supply will be disrupted in several parts of Thiruvananthapuram including Kawdiar, Pattom, and Medical College from May 26, 10 AM to May 27, 6 PM due to urgent pipeline and valve repair works by KWA.

