മാവേലിക്കര: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പുതിയ ബ്രാൻഡായ ബോചെ ഗോൾഡ് & ഡയമണ്ട്സിന്റെ ഷോറൂം മാവേലിക്കരയിൽ പ്രവർത്തനമാരംഭിച്ചു (Boche Gold and Diamonds Mavelikkara). ഡോ. ബോബി ചെമ്മണൂരും പ്രശസ്ത സിനിമാതാരം അമല പോളും ചേർന്ന് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
ഡയമണ്ട് ആദ്യവിൽപ്പന മുൻസിപ്പൽ ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥും, സ്വർണ്ണത്തിന്റെ ആദ്യവിൽപ്പന മാവേലിക്കര എം.എൽ.എ എം.എസ്. അരുൺ കുമാറും നിർവ്വഹിച്ചു. ചടങ്ങിൽ ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ധനസഹായ വിതരണവും നടന്നു.
‘ചെറിയ കട, വലിയ ഡിസ്കൗണ്ട്, വലിയ സെലക്ഷൻ’ എന്ന ആശയത്തിലാണ് ഈ ഷോറൂമുകൾ ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള 58 ഷോറൂമുകൾക്ക് പുറമെ പുതിയ ബ്രാൻഡിൽ 100 ഷോറൂമുകൾ കൂടി ആരംഭിക്കുമെന്ന് ബോചെ അറിയിച്ചു.
ഉദ്ഘാടന ഓഫറുകൾ
916 സ്വർണ്ണാഭരണങ്ങൾക്ക് പണിക്കൂലി 2.9% മുതൽ.
പ്രഷ്യസ്, അൺകട്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% വരെ ഡിസ്കൗണ്ട്.
ഓരോ 3 ലക്ഷം രൂപയുടെ ഡയമണ്ട് പർച്ചേസിനൊപ്പവും സ്വർണ്ണനാണയം സമ്മാനം.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത 5 പേർക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നൽകി.
മാവേലിക്കര മിച്ചൽ ജംഗ്ഷനിലുള്ള കേളി ടവറിലാണ് പുതിയ ഷോറൂം പ്രവർത്തിക്കുന്നത്. ഏത് ജ്വല്ലറിയിൽ നിന്നും വാങ്ങിയ പഴയ സ്വർണ്ണാഭരണങ്ങളും മികച്ച വിപണി വിലയിൽ ഇവിടെ വിൽക്കാനുള്ള സൗകര്യവും അഡ്വാൻസ് ബുക്കിംഗ് ഓഫറുകളും ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
News Summary: Boche Gold & Diamonds, the new brand from Bobby Chemmannur International Group, was inaugurated in Mavelikkara by Dr. Bobby Chemmannur and actress Amala Paul. The showroom follows the concept of ‘Small Shop, Big Discount, Big Selection’. Mavelikkara MLA M.S. Arun Kumar and Municipal Chairperson Lalitha Raveendranath attended the event. As part of the launch, the brand is offering making charges starting from 2.9% for 916 gold and up to 50% discount on precious/uncut jewelry. Boche also announced plans to open 100 more showrooms under this new brand.

