ഇൻഡോർ: മകളുടെ പതിനാറാം ജന്മദിനം ആഘോഷിക്കാൻ സന്തോഷത്തോടെ കേക്കുമായി എത്തിയ മാതാപിതാക്കളെ കാത്തിരുന്നത് തീരാദുഖം (Girl Found Dead Indore). ഇൻഡോറിൽ പിറന്നാൾ ദിനത്തിൽ 16 വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ജന്മദിനത്തോടനുബന്ധിച്ച് പെൺകുട്ടിക്ക് സർപ്രൈസ് നൽകാനായി അച്ഛനും അമ്മയും പുറത്തുപോയി കേക്കുമായി മടങ്ങിയെത്തിയതായിരുന്നു. എന്നാൽ ഏറെ നേരം വാതിലിൽ മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ഇൻഡോർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. സ്കൂളിലെ എന്തെങ്കിലും പ്രശ്നങ്ങളാണോ അതോ മറ്റ് വ്യക്തിപരമായ കാരണങ്ങളാണോ മരണത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു.
ജന്മദിനത്തിൽ തന്നെ മകൾ ഇത്തരമൊരു കടുംകൈ ചെയ്തതിന്റെ ആഘാതത്തിലാണ് കുടുംബം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Story Summary: In a tragic incident in Indore, a 16-year-old girl was found dead at her home on her birthday. Her parents had gone out to buy a birthday cake and returned to find her hanging. No suicide note was recovered from the scene. The police have launched an investigation to determine the reason behind the extreme step.

